മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; കൊക്കെയിനുമായി യുവതി അറസ്റ്റിൽ

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സംഭവത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നിന്നാണ് യുവതി മുംബൈയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷൂസ്, മോയ്‌സ്‌ചറൈസർ ബോട്ടിൽ, ഷാംപൂ ബോട്ടിൽ തുടങ്ങിയവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ശാസ്ത്രീയ പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി. വിപണിയിൽ 19.79…

Read More

ആഡംബര വാച്ചുകളുമായെത്തി; ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞുവച്ചു

ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവെച്ചു. ഷാരൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ് തടഞ്ഞത്. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ഷാരൂഖ് സ്വകാര്യ ജെറ്റിൽ മുംബൈയിലെത്തിയത്. ഷാരൂഖിന്റെ കൂടെയുണ്ടായിരുന്നവരുടെ ബാഗിൽനിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഷാരൂഖിനെ തടഞ്ഞത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം സമയമാണ് ഷാരൂഖിന് വിമാനത്താവളത്തിൽ തുടരേണ്ടി…

Read More