രഞ്ജി ട്രോഫി ക്രിക്കറ്റ് ; മേഘാലയയെ തകർത്ത് മുംബൈ , ഷാർദ്ദുൽ താക്കൂറിന് ഹാട്രിക്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മേഘാലയക്കെതിരെ ഹാട്രിക് നേടി മുംബൈയുടെ ഷാര്‍ദ്ദുല്‍ താക്കൂര്‍. മുംബൈക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് വെറും 86 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗ് തുടങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ശക്തമായ നിലയിലാണ്. 49 റണ്‍സോടെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും 58 റണ്‍സോടെ സിദ്ദേശ് ലാഡും ക്രീസില്‍. ആയുഷ് മാത്രെ(5), ഭട്കല്‍(28) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ്…

Read More

നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റു; ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നു ആശുപത്രി വൃത്തങ്ങൾ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു മോഷ്ടാവിന്റെ കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More

മുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിൻ്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) നേതാവുമായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ലാഹോറിൽ മരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ ഹൃദയാഘാതം ഉണ്ടായെന്നും മരിച്ചെന്നും അധികൃതർ അറിയിച്ചു. 2020-ൽ, തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു….

Read More

മുംബൈ കുർളയിലെ വാഹനാപകടം ; ബ്രേക്ക് തകരാറല്ലെന്ന് പൊലീസ് , ഡ്രൈവർക്ക് പരിചയക്കുറവ്

മുംബൈ കുര്‍ളയിലെ അപകടത്തിന് കാരണം ബ്രേക്ക് തകരാർ അല്ലെന്ന് പോലീസ്. ഇ വി വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവറുടെ പരിചയ കുറവാണ് അപകടകാരണം. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടി പോയതാണ് ഇത്ര വലിയ അപകടമുണ്ടാക്കിയതൊന്നും പരിശോധന റിപ്പോർട്ട്. അപകട മരണങ്ങള്‍ ഏഴ് ആയി. 32 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. അന്വേഷണത്തിനായി ഇയാളെ ഡിസംബർ 21 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത…

Read More

മുംബൈയിൽ വനിതാ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ആൺ സുഹൃത്ത് അറസ്റ്റിൽ

മുംബൈ അന്ധേരിയിൽ വനിതാ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരിയായ സൃഷ്ടി തുലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. പ്രേരണാക്കുറ്റം ആരോപിച്ചാണ് ഡൽഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ (27) മുംബൈയിലെ പവായ് പൊലീസ് അറസ്റ്റ് ചെയ്തത്. സൃഷ്ടിയുടെ മരണം ആത്മഹത്യല്ല, കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഗോരഖ്പൂർ സ്വദേശിയാണ് സൃഷ്ടി. മാംസ ഭക്ഷണം കഴിച്ചതിന് സൃഷ്ടിയെ ആൺ സുഹൃത്ത്…

Read More

മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നു; എയർ ക്വാളിറ്റി ഇൻഡക്സ് തോത് 151

കനത്ത പുക നിറഞ്ഞ മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) തോത് 151ൽ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇത് അനാരോഗ്യകരമായ അളവ് ആയാണ് കണക്കാക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ മുംബൈയിലെ എ.ക്യു.ഐ മോശം വിഭാഗത്തിൽ പെടുന്നു. ബുധനാഴ്ച സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ വിവരങ്ങൾ നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇപ്പോഴും മോശമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) അപ്‌ഡേറ്റുകൾ അനുസരിച്ച്,…

Read More

ബാബ സിദ്ദിഖി വധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രക്ക് പുറത്ത് അഞ്ച് സംഘങ്ങളെ അയച്ച് മുംബൈ പൊലീസ്

എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ സഹമന്ത്രിയുമായ ബാബ സിദ്ദിഖി വധവുമായി ബന്ധപ്പെട്ട് അഞ്ച് അന്വേഷണ സംഘങ്ങളെ മഹാരാഷ്ട്രക്ക് പുറത്തേക്കയച്ച് മുംബൈ പൊലീസ്. കൊലപാതകത്തിലെ സൂത്രധാരനെ പിടികൂടാൻ ഹരിയാനയിൽ അന്വേഷണ സംഘത്തെ വിന്യസിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. കൂടാതെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന സീഷനു വേണ്ടി തിരച്ചിൽ സജീവമാക്കിയിട്ടുമുണ്ട്. അതേസമയം, കേസിലെ പ്രതികളിലൊരാളായ രൂപേഷ് മോഹലിന്റെ പുണെയിലെ വീട്ടിൽ നിന്ന് ബാബ സിദ്ദിഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മറ്റൊരു ആയുധം മുംബൈ ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുമുണ്ട്. കൊലപാതക കേസുമായി ബന്ധപ്പെട്ട്…

Read More

സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ ഖാനെതിരെയുള്ള ഭീഷണി സന്ദേശം മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് എത്തിയത്. രണ്ടു കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു വാട്സ് ആപ്പ് സന്ദേശം. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് വർലി പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…

Read More

ജ്യോതിക കരിയറും സുഹൃത്തുക്കളേയും എല്ലാം ഉപേക്ഷിച്ച് വന്നതാണ്; ആദ്യമായി മനസ്സ് തുറന്ന് സൂര്യ

പ്രതീക്ഷിക്കാത്ത രീതിയില്‍ ജീവിതം മാറിപ്പോയതിനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് നടന്‍ സൂര്യ. ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം മുംബൈയിലാണ് കുറച്ചുകാലമായി സൂര്യ താമസിക്കുന്നത്. മുംബൈയിലെ സ്‌കൂളുകളിലാണ് മക്കള്‍ പഠിക്കുന്നത്. ജ്യോതികയ്ക്ക് അവരുടെ കരിയര്‍ വീണ്ടെടുക്കാനും താരങ്ങളുടെ സ്‌പോട്ട് ലൈറ്റില്‍ നിന്ന് മാറി സാധാരണ ജീവിതം നയിക്കാനുമുള്ള ബാലന്‍സ് തന്നത് മുംബൈ ജീവിതമാണെന്നാണ് സൂര്യ പറയുന്നത്. പതിനെട്ടോ പത്തൊമ്പതോ വയസ്സിലാണ് ജ്യോതിക മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കെത്തുന്നത്. 27 വര്‍ഷം ചെന്നൈയില്‍ ജീവിച്ചു. അവള്‍ എനിക്കും എന്റെ കുടുംബത്തിനുമൊപ്പമായിരുന്നു. അതിന്…

Read More

മുംബൈയിൽ ട്രെയിനിൽ കയറാൻ കൂട്ടയിടി; റെയിൽവേ സ്റ്റേഷനിലുണ്ടായ തിരക്കിൽപ്പെട്ട് ഒമ്പതുപേർക്ക് പരിക്ക്

മുംബൈയിലെ ബാന്ദ്ര ടെർമിനൽ റെയിൽവേ സ്റ്റേഷനിലുണ്ടായ തിരക്കിൽപ്പെട്ട് ഒമ്പതുപേർക്ക് പരിക്ക്. പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിത തിരക്കിൽപ്പെട്ടാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നിലഗുരുതരമാണ്. ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം. ബാന്ദ്ര – ഗോരഖ്പൂർ എക്സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പുലർച്ചെ 5.56നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷബീർ അബ്ദുൾ റഹ്‌മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്ത (28), രവീന്ദ്ര ഹരിഹർ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ്…

Read More