
പ്രവാസികൾക്കായി 4 മൾട്ടിപ്പിൾ എൻട്രി വിസകൾ
പ്രവാസികൾക്ക് ഒറ്റയ്ക്കും, കുടുംബമായും വരാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസകൾ യൂ എ ഇ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വിവിധ തരത്തിലുള്ള ഈ വിസകൾ എടുക്കുന്നതിലൂടെ പ്രവാസികൾക്ക് പല തവണ രാജ്യത്ത് പ്രവേശിക്കുവാനുള്ള അനുവാദം ലഭിക്കുകയാണ്. ഗോൾഡൻ വിസ, ഗ്രീൻ വിസ, റിട്ടയർമെൻറ് വിസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്നിങ്ങനെ നാല് വിസകളാണ് പ്രവാസികൾക്കായി നിലവിലുള്ളത്. ഗോൾഡൻ വിസ ആസ്തി നിക്ഷേപകർ, സയിന്റിസ്റ്റുകൾ, വിശിഷ്ട വിദ്യാർത്ഥികൾ, ബിരുദധാരികൾ, നിക്ഷേപകർ, അസാധാരണ കഴിവുകൾ ഉള്ളവർ, ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കാണ്…