
ഒരു വാട്സാപ്പിൽ ഇനി 2 അക്കൗണ്ട്; മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ എത്തി
ഇനിമുതൽ ഒരു വാട്സാപ്പ് ആപ്പിൽ വ്യത്യസ്ത അക്കൗണ്ടുകൾ ഒരേസമയം ലോഗിൻ ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകൾ മാറി മാറി ഉപയോഗിക്കാം. ടെലഗ്രാം ആപ്പിൽ ഇതിനകം ലഭ്യമായ ഫീച്ചർ ആണിത്. നിലവിൽ രണ്ട് സിം കാർഡുകളുണ്ടെങ്കിൽ വാട്സാപ്പിന്റെ ക്ലോൺ ആപ്പ് എടുത്താണ് പലരും ലോഗിൻ ചെയ്യാറ്. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് ഒരേ ആപ്പിൽ തന്നെ വ്യത്യസ്ത അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനാവും. ഇതിന് ആദ്യം ഡ്യുവൽ സിം സൗകര്യമുള്ള ഫോണിൽ രണ്ട് സിംകാർഡ് കണക്ഷനുകൾ വേണം. വാട്സാപ്പ്…