
ഖത്തറിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം നികുതി ചുമത്തും ; കരട് ഭേതഗതി നിർദേശങ്ങൾക്ക് ശൂറാകൗൺസിലിൻ്റെ അംഗീകാരം
ഖത്തറിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം നികുതി ചുമത്താനുള്ള നിർദേശവുമായി ഖത്തർ. പൊതുനികുതി വിഭാഗത്തിന്റെ കരട് ഭേദഗതി നിർദേശങ്ങൾക്ക് കഴിഞ്ഞ ദിവസം ചേർന്ന ശൂറാകൗൺസിൽ യോഗം അംഗീകാരം നൽകി. 300 കോടി റിയാലിന് മുകളിൽ വാർഷിക വരുമാനമുള്ള കമ്പനികൾക്കാണ് 15 ശതമാനം ആദായനികുതി ഏർപ്പെടുത്തുക. വിദേശത്ത് ശാഖകളുള്ള ഖത്തരി കമ്പനികളും ഖത്തറിൽ ശാഖകളുള്ള വിദേശകമ്പനികളും ഈ നിയമത്തിന്റെ പരിധിയിൽ വരും. ആദായനികുതിയുമായി ബന്ധപ്പെട്ട 2018 ലെ 24 നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ…