
ബഹ്റൈനിൽ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകും ; ഉപയോഗിക്കാത്ത സ്ഥലങ്ങൾ ബഹുനില പാർക്കിംഗ് കേന്ദ്രങ്ങളാക്കും
ബഹ്റൈനിലെ പാർക്കിങ് പ്രശ്നം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിഹാരമുണ്ടാക്കാൻ ശ്രമം. പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി തിരക്കേറിയ പ്രദേശങ്ങളിലെ ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാർ പാർക്കുകളായി മാറ്റാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലംഗമായ എം.പി ബസ്മ മുബാറക്ക് അവതരിപ്പിച്ച പദ്ധതി ജനപ്രതിനിധി കൗൺസിൽ ഏകകണ്ഠമായി പാസാക്കി. കാറുകളുടെ എണ്ണം അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ അതു വീണ്ടും ഉയരും. ഇപ്പോൾ തന്നെ പാർക്കിങ് പ്രശ്നം അതിരൂക്ഷമാണ്. പാർക്കിങ് സ്ഥലത്തെചൊല്ലി അയൽക്കാർ തമ്മിൽ വാഗ്വാദമുണ്ടാകുന്നതടക്കം ചൂണ്ടിക്കാട്ടിയാണ്…