
മൾട്ടി – കറൻസി ട്രാവൽ വിസ കാർഡ് പുറത്തിറക്കി ക്യു.എൻ.ബി
ഖത്തർ നാഷനൽ ബാങ്ക് മൾട്ടി-കറൻസി ട്രാവൽ വിസ കാർഡ് പുറത്തിറക്കി. കറന്റ്/ സേവിങ്സ് അക്കൗണ്ടിൽ ഖത്തർ റിയാൽ ഉണ്ടെങ്കിൽ ക്യു.എൻ.ബി മൊബൈൽ ബാങ്കിങ് ഉപയോഗിച്ച് യു.എസ് ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട്, സ്വിസ് ഫ്രാങ്ക്, യു.എ.ഇ ദിർഹം എന്നീ അഞ്ച് വിദേശ കറൻസികളിലേക്ക് വിനിമയം സാധ്യമാകുന്ന കാർഡ് യാത്രാവേളകളിൽ ഏറെ ഉപകാരപ്രദമാണ്. ഒന്നിലധികം കറൻസികൾ പ്രത്യേക വാലറ്റുകളിലേക്ക് മാറ്റാൻ കഴിയുന്നത് സൗകര്യം, സുരക്ഷ, ലാഭം എന്നിവ പ്രദാനം ചെയ്യുന്നു. ഒന്നിലധികം കറൻസികൾ കൊണ്ടുപോകേണ്ട ആവശ്യകത ഇല്ലാതാക്കുന്നു. ആകർഷകമായ…