
‘അമിത് ഷായെ കാണണം’: ബിജെപിയിലേക്ക് തിരിച്ചുപോകണമെന്ന് മുകുൾ റോയ്
മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ് വീണ്ടും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. താൻ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും പാർട്ടിയിലേക്ക് മടങ്ങാൻ താൽപ്പര്യമുള്ളതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നിൽക്കണം. അമിത് ഷായെ കാണാനും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്”- ഒരു ബംഗാളി വാർത്താ ചാനലിനോട് അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും തൃണമൂൽ കോൺഗ്രസുമായി പൊരുത്തപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം…