മുഖ്താർ അൻസാരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മകൻ അബ്ബാസ് അൻസാരിക്ക് അനുമതി നൽകി സുപ്രീംകോടതി

ഗുണ്ടാനേതാവും എം.എൽ.എയുമായിരുന്ന മുഖ്താർ അൻസാരിയുടെ മരണത്തെ തുടർന്ന് നടത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ മകൻ അബ്ബാസ് അൻസാരിക്ക് അനുമതി നൽകി സുപ്രീം കോടതി. ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടി അബ്ബാസ് അൻസാരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അബ്ബാസ് അൻസാരിയെ ഇന്ന് വൈകുന്നേരം കാസ്ഗഞ്ചിൽ നിന്ന് ഗാസിപൂരിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച നടക്കുന്ന ചടങ്ങിന് ശേഷം അദ്ദേഹത്തെ ഗാസിപൂർ ജയിലിലെത്തിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുടുംബത്തെ കാണാൻ അനുവദിക്കും. ഏപ്രിൽ 13ന് കാസ്ഗഞ്ച് ജയിലിലേക്ക് തിരികെ കൊണ്ടുവരും. ഈ ദിവസങ്ങളിൽ മതാചാരങ്ങൾ…

Read More

‘പിതാവിന് ഭക്ഷണത്തിൽ വിഷം കലത്തി നൽകി’ ; മുൻ എംഎൽഎ മുക്താർ അൻസാരിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മകൻ രംഗത്ത്

സമാജ് വാദി പാര്‍ട്ടി നേതാവും മുൻ എംഎൽഎയുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ​ഗുരുതര ആരോപണവുമായി മകൻ ഉമർ അൻസാരി രം​ഗത്ത്. മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നൽകിയെന്ന് ഉമർ അൻസാരി പറഞ്ഞു. ജയിലിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മുക്താർ അൻസാരിയുടെ മരണമെന്നാണ് റിപ്പോർ‍ട്ട്. ജയിലിൽ വെച്ച് ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ജയിലിൽ വെച്ച് അബോധാവസ്ഥയിൽ കാണപ്പെട്ട മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച്…

Read More

സമാജ് വാദി പാർട്ടി നേതാവും മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു ; ജയിലിൽ തടവിൽ കഴിയവേയാണ് അന്ത്യം

സമാജ് വാദി പാര്‍ട്ടി നേതാവും മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു. ജയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സമാജ് വാദി പാർട്ടി മുൻ എംഎൽഎയാണ്. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി. വ്യാജ തോക്ക് ലൈസൻസ് കേസിൽ ജീവപര്യന്തം തടവിൽ കഴിയവേയാണ് അന്ത്യം. ഈ മാസമാണ് കേസിൽ മുക്താർ അൻസാരിയെ വാരാണസി കോടതി ശിക്ഷിച്ചത്. മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Read More