
ഇൻഡ്യ സഖ്യത്തിനെതിരെ ‘മുജ്റ നൃത്ത’ പരാമർശം; മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ഇൻഡ്യ സഖ്യം വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. പദവിയുടെ മാന്യത മോദി കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇൻഡ്യ സഖ്യം മുസ്ലിം വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരുമെന്നും അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും മോദി ആക്ഷേപിച്ചിരുന്നു. ബിഹാറിലെ പാടലിപുത്രയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലയിൽ സംസാരിക്കുന്നതിനിടെയാണ് മോദി വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ചത്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം എടുത്ത് മുസ്ലിംകൾക്കു നൽകുമെന്ന സ്ഥിരം…