
‘ന്യൂനപക്ഷത്തിന്റെ ഉന്നതി ഉറപ്പ് വരുത്തുന്നു, എത്ര വർഗീയവത്കരിക്കാൻ ശ്രമിച്ചാലും മുന്നോട്ട് തന്നെ’; മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂനപക്ഷ ക്ഷേമത്തിന് 84കോടി രൂപ സർക്കാർ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ സ്കോളർഷിപ്പുകളുൾപ്പെടെ ന്യൂന പക്ഷ വിദ്യാർത്ഥികൾക്ക് നിരവധി പദ്ധതികൾ നടപ്പാക്കി. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾ ഇല്ലാതാക്കി. എന്നാൽ ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അതിനെ എത്ര വർഗീയ വത്കരിക്കാൻ ശ്രമിച്ചാലും സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ….