ദുബായ്: സർക്കാർ മേഖലയിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് വകുപ്പ് അറിയിച്ചു. ഇതോടെ ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ മുതലായവ 2023 ജൂലൈ 21, വെള്ളിയാഴ്ച അവധിയായിരിക്കും. ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) നേരത്തെ അറിയിച്ചിരുന്നു.

Read More

ഹിജ്റ പുതുവർഷം: ഷാർജയിൽ ജൂലൈ 20-നും അവധി

ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് ഷാർജയിൽ 2023 ജൂലൈ 20, വ്യാഴാഴ്ച കൂടി അവധിയായിരിക്കുമെന്ന് ഷാർജ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഷാർജ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഷാർജയിലെ പൊതു മേഖലയിൽ 2023 ജൂലൈ 20-ന് ആരംഭിക്കുന്ന…

Read More