
ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും നിലവിലില്ല; നെടുമ്പാശേരി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്കെതിരെ പരാതി നൽകാൻ വിനോദസഞ്ചാരികളോട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിമാനത്താവളത്തിലെ ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നിലവിലില്ല. കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ, വിനോദസഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെ എന്ന് കണക്കാക്കാനോ വിനോദസഞ്ചാര വകുപ്പ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇത് വരെ അങ്ങനെയൊരു നിർദ്ദേശവും…