
ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയെന്ന് കെഎസ്ഇബി
കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെ തുടർന്ന് വഴിയരികിലെ ഷെഡ്ഡിലേക്ക് കയറിയ പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന് കാരണം സർവീസ് വയറിലും കടയിലെ വയറിങ്ങിലുമുണ്ടായ ചോർച്ചയെന്ന് കെഎസ്ഇബിയുടെ കണ്ടെത്തൽ. സംഭവത്തിൽ കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം പുറത്ത്. മഴയത്ത് സർവീസ് വയർ തകര ഷീറ്റിൽ തട്ടിയെന്നാണ് നിഗമനം. കടയുടെ പുറത്തുള്ള ബൾബിന്റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാം. തലേന്ന് പകൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ…