സീതാമർഹിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’; കൊടും കള്ളൻ്റെ ഭാര്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്

സീതാമർഹിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’യാണ് മുഹമ്മദ് ഇർഫാൻ. കൊടും കള്ളൻ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ബീഹാർ സീതാമർഹിയിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ‌ഔദ്യോഗിക ബോർഡ് ഘടിപ്പിച്ച കാറിലാണ് ഇർഫാൻ കവർച്ചയ്‌ക്കെത്തിയതും. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഹോണ്ട അക്കോർഡ് കാർ ആരുടേതാണെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു. ഇർഫാന് നിരവധി ആഡംബര കാറുകളുണ്ട്. ഇയാൾക്ക് കൊച്ചിയിലെത്താൻ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും പൊലീസ് ശക്തമാക്കി. എന്നാൽ ഏത് രാഷ്ട്രീയക്കാരിയാണ് ഭാര്യ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വീടിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ…

Read More