
ദുബൈയിൽ ഒമാൻ ബസ് അപകടത്തിൽപ്പെട്ട സംഭവം; ഇന്ത്യൻ യുവാവിന് അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം
ദുബായിൽ മൂന്നര വർഷം മുമ്പുണ്ടായ ബസ്സപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിന് അഞ്ച് മില്യൺ ദിർഹം ( ഏകദേശം പതിനൊന്നര കോടി രൂപ) നഷ്ടപരിഹാരവും കോടതി ചിലവും വിധിച്ച് ദുബായ് കോടതി. 2019 ജൂണിലാണ് ഒമാനിൽ നിന്നും പുറപ്പെട്ട ബസ്സ് ദുബൈ റാഷിദിയയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയും റാസൽ ഖൈമയിൽ ഇഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായിരുന്ന, മുഹമ്മദ് ബൈഗ് മിർസ എന്ന യുവാവിനാണ് ദുബൈ കോടതി അഞ്ച് മില്യൺ നഷ്ടപരിഹാരം വിധിച്ചത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന…