
ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്
ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത സൂപ്പർ പ്രകടനമാണ് സിറാജിനെ വീണ്ടും റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. കരിയറില്‍ ഇത് രണ്ടാം തവണയാണ് മുഹമ്മദ് സിറാജ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമനാവുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ സിറാജ് ഒന്നാം റാങ്കിലെത്തിയിരുന്നു. ഏഷ്യാ കപ്പിന് മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്ന സിറാജ് എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.694 റേറ്റിംഗ് പോയന്‍റുമായി…