മലയാളി യുവാവ് മുഹമ്മദ് ഷിയാസ് ഖത്തറിൽ നിര്യാതനായി

തിരുവനന്തപുരം മണക്കാട് അണ്ണിക്കവിളാകം ലൈനിൽ അൽ റയാൻ വീട്ടിൽ മുഹമ്മദ് ഷിയാസ് ഖത്തറിൽ നിര്യാതനായി. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനായ ഇദ്ദേഹം ഡിലിജെന്റ് ട്രേഡിങ്ങ് ആൻറ്​ കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ്​ അന്ത്യം. മണക്കാട് ശംസുദ്ദീനാണ്​ പിതാവ്​. ഭാര്യ സൈദ. മക്കൾ: സഫ്‌വാൻ, വസീം, സുൽത്താന, തമീം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

കള്ളക്കേസെടുത്ത് പൊലീസ് പീഡിപ്പിക്കുന്നു; പൊലീസിനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

പൊലീസിനെതിരെ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വീണ്ടും ഹൈക്കോടതിയിൽ. കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോടതിയിൽ ഹർജി നൽകി. ഒരേ സംഭവത്തിൽ നാല് കേസെടുത്തത് ഇതിന് തെളിവെന്നും ഹർജിയിൽ പറയുന്നു. പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ നടന്ന പ്രതിഷേധത്തിന്റെ പേരിൽ ഒന്നാം പ്രതിയാക്കി കേസെടുത്തത് പൊലീസിന്റെ ഗൂഢാലോചനയാണെന്നും ഷിയാസ് ആരോപിച്ചു. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. കോതമംഗലം സംഘർഷവുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഷിയാസിനെതിരെ നാല് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയുമായി ഷിയാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു….

Read More