കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ; ഇത്തരമൊരു രീതി ഇടപക്ഷത്തിനില്ല , പൊലീസ് അന്വേഷണം നടക്കുന്നതിനാൽ അഭിപ്രായം ശരിയല്ല , മന്ത്രി മുഹമ്മദ് റിയാസ്

കാഫിർ സ്‌ക്രീൻഷോട്ട് വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ മന്ത്രിയായ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് പി.എ മുഹമ്മദ് റിയാസ്. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും നേതാക്കൾ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും റിയാസ് പറഞ്ഞു. ഗോവിന്ദൻ മാസ്റ്റർ ഇന്നലെ വ്യക്തമായി പറഞ്ഞുകഴിഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിന്റെ രീതിയല്ല. രാഷ്ട്രീയമായാണ് ഇടതുപക്ഷം എപ്പോഴും കാര്യങ്ങളെ സമീപിക്കാറുള്ളതെന്നും മന്ത്രി പറഞ്ഞു.

Read More

‘യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പോലീസ് നടപടി പരിശോധിക്കണം’; മന്ത്രി മുഹമ്മദ് റിയാസ്

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചതിൽ പോലീസിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് രം​ഗത്ത്. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പോലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. പോലീസിൻറേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പോലീസ് സമീപനം ഉന്നത ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ,…

Read More

ദുരന്ത സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം: മുഹമ്മദ് റിയാസ്

ദുരന്ത സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനം നടത്തുന്ന ഡിസാസ്റ്റർ ടൂറിസത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണവും വസ്ത്രവുമെല്ലാം നേരിട്ട് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. ദുരന്തമുണ്ടായ സ്ഥലം കാണാന്‍ പലരും വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം പ്രശ്നമുണ്ടാക്കുന്നുണ്ട്. ദുരന്തം നടന്ന സ്ഥലം കണ്ടിട്ട് പോവുകയാണ് പലരും. ഒഴിഞ്ഞ് പോയ വീടുകളിലടക്കമെത്തി പലരും ദൃശ്യങ്ങള്‍ പകർത്തുന്നു. ക്യാമ്ബുകളിലും പലരുമെത്തുന്നുണ്ട്. ഡിസാസ്റ്റർ ടൂറിസം ഒരിക്കലും…

Read More

‘മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു’ ; പരാതി നൽകി യുഡിഎഫ് വിശദീകരണം തേടി കോഴിക്കോട് ജില്ലാ കളക്ടർ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുഡിഎഫിന്റെ പരാതി. കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം നിർമ്മിക്കും എന്ന റിയാസിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്നാണ് ആരോപണം. ഇന്നലെ കോഴിക്കോട്ട് ആയിരുന്നു സ്റ്റേഡിയം നിർമ്മാണം സംബന്ധിച്ച റിയാസിന്റെ പ്രസംഗം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ക്യാമറമാൻ ഇവിടെ ദൃശ്യങ്ങൾ പകര്‍ത്തുന്നുണ്ടായിരുന്നു. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വേദിയിലുണ്ടായിരുന്ന കോഴിക്കോട് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എളമരം കരീം ക്യാമറമാനെ വേദിക്ക് പിന്നിലേക്ക് വിളിച്ചുകൊണ്ടുപോയത് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ മായ്ക്കാനെന്നാണ്…

Read More

പൊതുമുതൽ നശിപ്പിച്ച കേസ് ; കോടതിയിൽ ഹാജരായി ജാമ്യമെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ൽ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാർച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. കേസിനെ തുടർന്ന് മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു. ഡിവൈഎഫ്ഐ മാർച്ചിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.10 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. 

Read More