ഗാസ-വെസ്റ്റ്ബാങ്ക് ആക്രമണം; മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിലുള്ള പലസ്തീൻ സർക്കാർ രാജി വച്ചു

പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിൽ സർക്കാർ രാജിവച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള ഫലസ്തീൻ അതോറിറ്റി സർക്കാരിന്റെ തലവനാണ് ഇഷ്തയ്യ. പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണ് രാജി സമർപ്പിച്ചത്. ഗാസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കിൽ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് നടപടി. മുഹമ്മദ് ഇഷ്തയ്യ തന്നെയാണ് രാജിവിവരം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂർവ നടപടികളുടെയും ഗാസ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണ് സർക്കാർ രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലെ…

Read More