
പാരീസ് ഒളിംമ്പിക്സിൽ വെങ്കല മെഡൽ നേട്ടം ; മുഅതസ് ബർഷിമിനെ അഭിനന്ദിച്ച് ഖത്തർ അമീർ
തുടർച്ചയായി നാലാം ഒളിമ്പിക്സിലും ഹൈജംപിൽ മെഡൽ നേടിയ ഖത്തറിന്റെ ഇതിഹാസതാരം മുഅതസ് ബർഷിമിനെ അഭിനന്ദിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ‘പാരിസിൽ വെങ്കലം നേടിയ നമ്മുടെ ഒളിമ്പിക്സ് ചാംമ്പ്യൻ മുഅതസ് ബർഷിമിന് എന്റെ അഭിനന്ദനങ്ങൾ. ഒളിമ്പിക് കരിയറിലെ സ്വർണവും രണ്ട് വെള്ളിയും ഒപ്പം അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ മറ്റ് മികച്ച നേട്ടങ്ങൾക്കുമൊപ്പം വീണ്ടും മെഡൽ സ്വന്തമാക്കിരിക്കുകയാണ് ബർഷിം. ഈ നേട്ടങ്ങളോടെ ഖത്തറിലെ തലമുറകൾക്ക് കായിക മാതൃകയും പ്രചോദനവുമായി ബർഷിം മാറി’ -അമീർ ‘എക്സ്’ പ്ലാറ്റ്ഫോമിൽ…