എംടിയുടെ വീട്ടിലെ മോഷണം; 2 പേർ കസ്റ്റഡിയിൽ

സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തിൽ രണ്ടു പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. 26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം പോയത്.  കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്നാണ് സ്വർണമുൾപ്പെടെ കളവ് പോയത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ്…

Read More

എംടിയുടെ വിമര്‍ശനത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷണവുമായി ആഭ്യന്തര വകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണം. എംടിയുടെ പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. എഡിജിപിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി നേതൃപൂജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. എംടിയുടെ രാഷ്ട്രീയ വിമര്‍ശനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. എംടിയുടെ…

Read More

എംടിക്കെതിരായ ജി സുധാകരന്റെ പരാമർശം തള്ളി മന്ത്രി സജി ചെറിയാൻ; ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി

അയോധ്യ പരാമർശത്തിൽ ​ഗായിക കെഎസ് ചിത്രയ്ക്ക് നേരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സജി ചെറിയാൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വീടുകളിൽ ദീപം തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ പരാമർശം. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. പരാമർശം വിവാദമാക്കേണ്ടെന്ന നിലപാടിലാണ് മന്ത്രി. എം ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ട്….

Read More

‘എംടിയുടേത് അധികാരത്തെ പറ്റിയുളള പൊതുവായ അഭിപ്രായം’; കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന് കെ.സച്ചിദാനന്ദൻ

എംടി വാസുദേവൻ നായർ പറഞ്ഞതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന് കവി കെ.സച്ചിദാനന്ദൻ പറഞ്ഞു. ആൾക്കൂട്ടത്തെ സമൂഹമാക്കി മാറ്റാൻ കഴിയണം. വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ല. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കൾ അത് പാടില്ലെന്ന് പറയണം. എം ടിയുടേത് അധികാരത്തെ പറ്റിയുളള പൊതുവായ അഭിപ്രായമാണ്. ബാക്കിയെല്ലാം വിവക്ഷകളാണ്. വ്യാഖ്യാനം പലതുണ്ട്. ഒരാളെയോ സന്ദർഭത്തെയോ എം ടി ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല. ദാർശനിക പ്രസ്താവന എന്ന നിലയ്ക്ക് എംടി പറഞ്ഞത് ശരിയാണ്. അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ല. മുഖസ്തുതി കമ്മ്യൂണിസത്തിൻറെ…

Read More

‘എം ടി വിമർശിച്ചത് പിണറായിയെ’; വായിക്കുന്നവർക്ക് കാര്യം മനസ്സിലാകുമെന്ന് കെ.മുരളീധരൻ

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസ്സിലാകും. പറഞ്ഞത് ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇ പിക്ക്.പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിൽ കോൺഗ്രസ് പങ്കെടുക്കാത്തത് ഇടത് സമ്മർദം കാരണമെന്ന എം. വി. ഗോവിന്ദൻറെ പ്രസ്താവന നത്തോലി പറയുന്നത് കേട്ട് തിമിംഗലം തീരുമാനം എടുത്തെന്ന് പറയുന്നത് പോലെയാണെന്നും…

Read More

‘എംടിയുടെ വിമർശനം പിണറായിക്കും മോദിക്കും ബാധകം’; രമേശ് ചെന്നിത്തല

എംടി വാസുദേവൻ നായരുടെ പ്രസംഗത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംടിയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണു തുറപ്പിക്കട്ടെ എന്നും എംടിയുടെ വിമർശനം പിണറായിക്കും നരേന്ദ്ര മോദിക്കും ബാധകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  എംടി കാണിച്ച ആർജവം സാംസ്‌കാരിക നായകർക്ക് മാതൃകയാവട്ടെ എന്ന് പറഞ്ഞ രമേശ് ചെന്നിത്തല സ്തുതിപാഠകർക്ക് അവസരങ്ങൾ എന്നതാണ് അവസ്ഥയെന്നും വിമർശിച്ചു. 

Read More