‘എംടി മലയാളത്തിന്‍റെ കലാമഹത്വമാണ്’; എംടിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എംടിയുടെ വീട്ടിൽ സുരേഷ് ഗോപിയെത്തിയത്. എംടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചു. എംടിയ്ക്കൊപ്പമുള്ള ഓര്‍മകളും പങ്കുവെച്ചു. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറോടും മകള്‍ അശ്വതിയോടും 15 മിനുട്ടോളം സുരേഷ് ഗോപി സംസാരിച്ചു. വടക്കൻ വീരഗാഥയുടെ ഓർമ്മകളും തിരക്കഥയുടെ പ്രസക്തിയും പങ്കുവെച്ച സുരേഷ് ഗോപി മലയാളത്തിന്‍റെ കലാമഹത്വമാണ് എംടി എന്ന് അനുസ്മരിച്ചു.  വടക്കൻ വീരഗാഥ പോലുള്ള തിരക്കഥകളിൽ അദ്ദേഹത്തിന്‍റെ മാജിക് കാണാം. മനുഷ്യ…

Read More

‘എംടി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല; പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാകാത്തത്’:  വൈശാലിയിലെ നായിക  സുപർണ ആനന്ദ്

എം ടി. ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ്. ചെറിയ കാലം മാത്രമേ എംടിക്കൊപ്പം പ്രവർത്തിക്കാനായുള്ളൂ എങ്കിലും പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ ആനന്ദ് പറഞ്ഞു. വൈശാലി, ഉത്തരം തുടങ്ങിയ എം ടിയുടെ സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ മലയാളിക്ക് സുപരിചിതയാണ് സുപർണ്ണ. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സുപർണ പറഞ്ഞു. 

Read More

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു;

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ എം.ടി. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. പുതിയ മെഡിക്കൽ ബുള്ളറ്റിൽ രാവിലെ പുറത്തിറങ്ങിയേക്കും.

Read More

എംടി വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരം; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതര്‍ പുറത്തിറക്കി

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. ‍ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.  ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ…

Read More