
ഭൂമിയിലെ മനോഹര നഗരമായി മസ്കത്തിനെ തെരഞ്ഞെടുത്ത് വെബ് പോർട്ടലായ എംഎസ്എൻ.കോം
ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി ഒമാന്റെ തലസ്ഥാനമായ മസ്കത്തിനെ തിരഞ്ഞെടുത്തു. വാർത്തകൾ, സ്പോർട്സ്, വിനോദം, ബിങ് സെർച്ച് എൻജിൻ എന്നിവ ഉൾപ്പെടുന്ന മൈക്രോ സോഫ്റ്റിൽനിന്നുള്ള ജനപ്രിയ വെബ് പോർട്ടലായ msn.com ആണ് തലസ്ഥാന നഗരിയെ മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രശസ്ത ട്രാവൽ എഴുത്തുകാരിയും ജപ്പാൻ സ്പെഷലിസ്റ്റുമായ റെബേക്ക ഹാലെറ്റ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന ചുറ്റുപാടുകൾ, വാസ്തുവിദ്യ, നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ലാൻഡ്മാർക്കുകൾ, പഴയ പട്ടണങ്ങൾ മുതൽ മനോഹരമായ ആധുനിക സ്കൈലൈനുകൾവരെ ഉൾപ്പെട്ടിട്ടുണ്ട്….