
കേരളത്തിൽ നിന്നുള്ള 17 എം.പിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി ; ഭരണഘടന ഉയർത്തിപ്പിടിച്ച് കോൺഗ്രസ് അംഗങ്ങൾ
18ആം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തുടക്കം. പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താഭിന് മുമ്പാക അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ പകർപ്പ് ഉയർത്തികാട്ടിയാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റ് അംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രോടെം സ്പീക്കർ പാനലിൽ ഉള്ളവരും കേന്ദ്രക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും പിന്നാലെ ചുമതലയേറ്റു. സത്യപ്രതിജ്ഞയ്ക്ക് എത്തിയ ഇൻഡ്യാ സഖ്യം എംപിമാർ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് വ്യക്തമാക്കി. സ്വന്തം ലോക്സഭമന്ദിരത്തിലെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങാണെന്ന് ഓർമിപ്പിച്ചു പുതിയ…