ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണം അക്കൗണ്ടിലേക്ക് എത്തുന്നത് രണ്ട് ദിവസം വൈകിപ്പിക്കണം ; നിർദേശവുമായി എം.പിമാർ , തട്ടിപ്പ് തടയൽ ലക്ഷ്യം

ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണം അക്കൗണ്ടിൽ ക്രെഡിറ്റാവുന്നത് രണ്ട് ദിവസം വൈകിപ്പിക്കണമെന്ന നിർദേശവുമായി എം.പിമാർ. ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്താനും പിടികൂടാനും അധികാരികൾക്ക് ഈ കാലതാമസം നിർണായക സമയം നൽകുമെന്നാണ് എം.പിമാരുടെ വാദം. നിർദേശം പാർലമെന്‍റ് അംഗീകരിച്ചാൽ അന്താരാഷ്ട്ര ഇടപാടുകളിൽ പണം ക്രെഡിറ്റാവാൻ ചുരുങ്ങിയത് 48 മണിക്കൂറെങ്കിലും പിടിക്കും. ആളുകൾ കബളിക്കപ്പെടുന്നതിന് മുമ്പ് ഫോണുകളിലേക്ക് വരുന്ന തട്ടിപ്പ് സന്ദേശങ്ങൾ തടയാൻ ടെലികോം കമ്പനികൾക്ക് ഇതുവഴി സാധിക്കുമെന്നും എം.പിമാർ ഉന്നയിക്കുന്നു. പാർലമെന്‍റിൽ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതികൾ…

Read More

തെരുവുകളിൽ പ്രതിഷേധം ശക്തം; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന ഇംപീച്ച്മെന്റ് ശ്രമത്തെ യൂൻ സുക് യോൽ അതിജീവിച്ചിരുന്നു. അന്ന് ഭരണകക്ഷി അംഗങ്ങൾ സഭാ നടപടികൾ ബഹിഷ്ക്കരിച്ചിരുന്നു. പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനാൽ പ്രസിഡന്റിനെതിരെ തെരുവുകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇംപീച്ച്മെന്റ്. ഡിസംബർ മൂന്നിനാണ് പ്രസിഡന്റ് യൂൻ സുക് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്….

Read More

‘രാഹുലിനെപ്പോലെ പെരുമാറരുത്’: എം.പിമാരെ ഉപദേശിച്ച് മോദി

പാർലമെന്റിൽ ബി.ജെ.പിയേയും മോദിയേയും കടന്നാക്രമിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറഞ്ഞേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് കഴിഞ്ഞദിവസം മോദിക്കെതിരേയും ബി.ജെ.പിക്കേതിരേയും രാഹുൽ ആഞ്ഞടിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇന്ന് നടക്കും. ഇതിൽ രാഹുലിന്റെ ആരോപണത്തിനും പ്രതിപക്ഷത്തിനുമുള്ള മറുപടി ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം സഭ ചേരുന്നതിന് മുൻപേ സഖ്യകക്ഷി എം.പിമാരുടെ യോഗം ചേർന്ന് എൻ.ഡി.എ. യോഗത്തിൽ വെച്ച് എം.പിമാർക്ക് മോദി നിർദേശം നൽകുകയും ചെയ്തു….

Read More

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാൻ ബിജെപി എംപിമാർ; വെളിപ്പെടുത്തവുമായി തൃണമൂൽ കോൺഗ്രസ്

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനർജി ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസ് ഇവിടെ 20…

Read More

ബഹ്റൈനില്‍ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കും; നിർദേശത്തിന് അംഗീകാരം

ബഹ്റൈനില്‍ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. 2006ലെ ഐഡന്റിറ്റി കാർഡ് നിയമത്തിലാണ് എം.പിമാർ ഭേദഗതികൾ ആവശ്യപ്പെട്ടത്. ഈ നിർദേശം എം.പിമാർ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. നിർദേശം നടപ്പായാല്‍ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും. ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും നിർദേശത്തിന് അനുകൂലമാണ്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വർക്ക് പെർമിറ്റുകൾ റദ്ദാക്കുമ്പോഴെല്ലാം സി.പി.ആർ റദ്ദാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. താമസവിസയില്ലാത്തവരും…

Read More

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച യിൽ പ്രതിഷേധം:  50 എംപിമാരെ കൂടി സസ്പെന്റ് ചെയ്തു

പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ കൂടി ലോക്സഭയിൽ നിന്ന് സസ്പെന്റ് ചെയ്തു. ശശി തരൂര്‍, കെ സുധാകരൻ, അടൂർ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. ഇത്രയും പേരെ ഒരു സമ്മേളന കാലത്ത് സസ്പെന്റ് ചെയ്തത്. എന്നാൽ നടപടിയിൽ നിന്ന് സോണിയ ഗാന്ധിയെ സ്പീക്കര്‍ ഒഴിവാക്കി.  ലോക്സഭയില്‍ ഇന്ന് രാവിലെ…

Read More

യുഡിഎഫ് എംപിമാരുടെ കത്ത് നവകേരള സദസിന്റെ വിജയം: കെ രാധാകൃഷ്ണന്‍

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കത്ത് കൊടുക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായത് നവകേരള സദസിന്റെ വിജയമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. നാളിതുവരെ കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്തവരാണിവര്‍. നവകേരള സദസുകളില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചതോടെയാണ് കത്തില്‍ ഒപ്പിട്ടതെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെ സമീപിച്ച് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിവേദനം നല്‍കിയത്.  കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത വിവേചനം കേരളത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

Read More

നിരീക്ഷണ ചുമതല ഹൈക്കോടതികള്‍ക്ക്; എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകളുടെ വിചാരണ വേഗത്തിലാക്കണം: സുപ്രീംകോടതി

എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നിർദ്ദേശങ്ങളുമായി സുപ്രീംകോടതി. ഇക്കാര്യം നിരീക്ഷിക്കാനുള്ള ചുമതല സുപ്രീംകോടതി ഹൈക്കോടതികൾക്ക് നല്കി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈക്കോടതികൾ ഈ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ബഞ്ചുകൾക്ക് ചുമതല നല്കണം. അഡ്വക്കേറ്റ് ജനറലിൻറെ സഹായം ബഞ്ചിന് തേടാം. കേസുകളിൽ വിചാരണയ്ക്ക് സ്റ്റേയുണ്ടെങ്കിൽ ഹൈക്കോടതി പരിശോധിക്കണമെന്നും വൈകുന്നതിൻറെ കാരണം സെഷൻസ് കോടതികളോട് തേടണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കേസുകൾ വൈകുന്നത് ചൂണ്ടിക്കാട്ടി അശ്വിനി…

Read More

ബജറ്റ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനമെന്ന് യുഡിഎഫ് എംപിമാർ, ചില നല്ല കാര്യങ്ങളുണ്ടെന്ന് തരൂർ

കേന്ദ്ര ബജറ്റിനെതിരെ യുഡിഎഫ് എംപിമാർ രംഗത്ത്. ബജറ്റ് തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ വിമർശിച്ചു. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രഖ്യാപനമില്ലെന്നും അസംസ്‌കൃത റബ്ബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. നിരാശയുളവാക്കുന്ന ബജറ്റ് എന്നായിരുന്നു മുസ്ലിം ലീഗ് നേതാവും ലോക്‌സഭാംഗവുമായ ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. യുവാക്കളുടെ തൊഴിലില്ലായ്മ…

Read More