
മഹുവ മൊയിത്ര ഇന്ത്യയിലുള്ളപ്പോൾ പാർലമെൻറ് അക്കൗണ്ട് ദുബായിൽ ഉപയോഗിച്ചു; ആരോപണവുമായി ബിജെപി എംപി
മഹുവ മൊയിത്രയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോഗിച്ചതിന് തെളിവുകിട്ടിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടു. വിവാദത്തിൽ തൃണമൂൽ കോൺഗ്രസിന് ഒരു വാക്ക് പോലും പറയാനില്ലെന്നും, ബന്ധപ്പെട്ടവർ മറുപടി പറയുമെന്നും ജനറൽ സെക്രട്ടറി കുനാൽ ഘോഷ് അറിയിച്ചു. മഹുവ മൊയിത്രയുടെ പാർലമെന്റ് അക്കൗണ്ട് ഉപയോഗിച്ച് താൻ ചോദ്യങ്ങൾ അപ്ലോഡ് ചെയ്‌തെന്ന് നേരത്തെ വ്യവസായി ദർശൻ ഹിരാനന്ദാനി ലോക്‌സഭ എത്തിക്‌സ് കമ്മറ്റിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. ഹിരാനന്ദാനി ദുബായിലാണ് താമസിക്കുന്നത്….