പുകയാക്രമണത്തിൽ ലോക്സഭയിൽ പ്രതിഷേധം; 33 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ, ആകെ 46
ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ. 33 എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടിയുണ്ട്. ഇതോടെ പുകയാക്രമണവുമായി ബന്ധപ്പെട്ട് ആകെ 46 എംപിമാർ സസ്പെൻഷനിലായി. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, കേരളത്തിൽനിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. ഡോ. കെ.ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ്…