
‘നിരപരാധി എന്ന് തെളിയും വരെ മത്സരിക്കാനില്ല’; അശ്ലീല വിഡിയോ വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ബിജെപി എം.പി ഉപേന്ദ്ര സിംഗ് റാവത്ത്
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി എംപി ഉപേന്ദ്ര സിംഗ് റാവത്ത്. ഉപേന്ദ്രയുടേതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് പിന്മാറ്റം. നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് ബാരാബങ്കിയിൽ നിന്നുള്ള എംപിയാണ് പേന്ദ്ര സിംഗ് റാവത്ത്. ഇത്തവണയും അതേ സീറ്റിൽ പാർട്ടി അദ്ദേഹത്തിന് ടിക്കറ്റ് നൽകിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉപേന്ദ്ര സിംഗിന്റെ അശ്ലീല വീഡിയോ പുറത്തുവന്നത്. ഒരു വിദേശ വനിതയ്‌ക്കൊപ്പമുള്ള റാവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ ഡീപ്…