ബംഗ്ലദേശ് എംപി കൊല്ലപ്പെട്ട സംഭവം ; പ്രധാനപ്രതി അമേരിക്കയിലേക്ക് കടന്നതായി സംശയം

ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി യു.എസിലേക്ക് കടന്നതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് ധാക്കയിൽ നിന്നുള്ള പൊലീസ് സംഘം കൊൽക്കത്തയിലെത്തിയിട്ടുണ്ട്. അനാറിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ അക്തറുസ്സമാൻ ഷഹീൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. യു.എസിലേക്ക് കടന്നതോടെ ഇയാളെ പിടിക്കാൻ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങുകയാണ് ബംഗ്ലാദേശ്. സ്വർണക്കടത്ത് റാക്കറ്റിൽ നിന്നുള്ള വരുമാനത്തെച്ചൊല്ലി എം.പിയും അക്തറുസ്സമാനും തമ്മിലുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മെയ് 12 ന് ചികിത്സക്കായാണ് അനാർ കൊൽക്കത്തയിലെത്തുന്നത്. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ലെന്ന് കാണിച്ച്…

Read More

തന്നെ മർദിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് സ്വാതി മലിവാൾ

മേയ് 13ന് ബിഭവ് കുമാർ തന്നെ മർദിക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് എ.എ.പിയുടെ രാജ്യസഭ എം.പി സ്വാതി മലിവാൾ. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ സ്വാതിയെ പി.എ മർദിച്ചുവെന്ന് പറയുന്ന ദിവസം താൻ വീട്ടിലുണ്ടായിരുന്നില്ല എന്നാണ് കെജ്രിവാൾ പറഞ്ഞത്. എന്നാൽ ഇത് അസത്യമാണെന്നാണ് സ്വാതി ന്യൂസ് ഏജൻസിയായ എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ​മേയ് 13ന് രാവിലെ ഒമ്പതു മണിയോടെയാണ് താൻ കെജ്‍രിവാളിന്റെ വീട്ടിലെത്തിയത്. സ്വീകരണ മുറിയിലിരിക്കണമെന്നും കെജ്രിവാൾ…

Read More

ബംഗ്ലദേശ് എംപി കൊൽക്കത്തയിൽ കൊല്ലപ്പെട്ട സംഭവം ; മൂന്ന് പേർ അറസ്റ്റിൽ

ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം.പി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബംഗ്ലദേശിലെ ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി.യായ അൻവാറുൾ അസിം അനാർ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്ളാറ്റിൽനിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ധാക്ക പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹാറുൺ റാഷിദ് പറഞ്ഞു. കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ നാട്ടുകാരുമായുള്ള ശത്രുതയാണോ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളിത്തമില്ല; ജയന്ത് സിൻഹയ്ക്ക് ബി.ജെ.പി ജാർഖണ്ഡ് സംസ്ഥാന ഘടകം കാരണം കാണിക്കൽ നോട്ടീസ് നൽകി

മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ജയന്ത് സിൻഹയ്ക്ക് ബി.ജെ.പി ജാർഖണ്ഡ് സംസ്ഥാന ഘടകം കാരണം കാണിക്കൽ നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സിൻഹയുടെ പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് നടപടി. നോട്ടീസിന് രണ്ടുദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന റിപ്പോർട്ടുകളുമുണ്ട്. സംഘടനാ പരിപാടികളിലൊന്നും ജയന്ത് സിൻഹ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ പെരുമാറ്റം പാർട്ടിയുടെ മുഖഛായയെ ബാധിച്ചിട്ടുണ്ടെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും താൻ എ.എ.പിയുടെ സ്ഥാനാർഥിക്കും വോട്ട് ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ഡൽഹിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും താൻ എ.എ.പിയുടെ സ്ഥാനാർഥിക്കും വോട്ട് ചെയ്യുമെന്ന് രാഹുൽ ഗാന്ധി. മാത്രമല്ല ഇരു പാർട്ടികളും തമ്മിൽ നല്ല ഐക്യമാണ് ഡൽഹിയിലുള്ളതെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴ് ലോക്സഭ മണ്ഡലങ്ങളിലും ഇൻഡ്യ സഖ്യ സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ ഇരു പാർട്ടികളുടേയും പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോദിയുമായി സംവാദത്തിന് താൻ തയാറാണ്….

Read More

‘വിളിച്ചത് തിരുവഞ്ചൂർ, സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു; മുണ്ടക്കയം പറഞ്ഞതിൽ പകുതി കഥ ശരിയാണ്’; ജോൺ ബ്രിട്ടാസ്

സോളാർ കേസിലെ സമരം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന മാധ്യപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ജോൺ മുണ്ടക്കയം പറഞ്ഞതിൽ പകുതി മാത്രമാണ് ശരിയെന്ന് ജോൺ ബ്രിട്ടാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ ബന്ധപ്പെട്ടതെന്നും ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തൽ ജോൺ മുണ്ടക്കയത്തിന്റെ ഭാവനയാണെനും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. ‘സമരം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌നാണ് തന്നെ ബന്ധപ്പെട്ടത്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. ഇന്ന് കോൺഗ്രസിലുള്ള വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലാണ് ബന്ധപ്പെട്ടത്….

Read More

ബിജെപി വിട്ടു ; സിറ്റിംഗ് എംപിക്ക് സീറ്റ് നൽകി സമാജ്‌വാദി പാർട്ടി

പാർട്ടി വിട്ട ബിജെപി എംപിക്ക്‌ സീറ്റ്‌ നൽകി സമാജ്‌വാദി പാർട്ടി. ഭദോഹിയിൽ നിന്നുള്ള എംപി രമേഷ് ബിന്ദിനാണ് എസ്പി സീറ്റ് നൽകിയത്. മിർസാപൂർ സീറ്റിലാണ് രമേഷ് ബിന്ദ് മത്സരിക്കുക. രമേഷിന് ഭദോഹിയിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു അപ്‌നാദൾ സ്ഥാനാർഥി ആയ അനുപ്രിയ പട്ടേലിനെതിരെയാണ് രമേശ് ബിന്ദ് മത്സരിക്കുക. നിലവിൽ എംഎൽഎ ആയ വിനോദ് കുമാർ ബിന്ദ് എന്നയാളെ ആണ് രമേഷിന് പകരം ബിജെപി ഭദോഹിയിൽ സ്ഥാനാർഥി ആയി എത്തിച്ചത്. സിറ്റിംഗ് എംപി ആയ രമേഷിനെതിരെ പൊതുജന വികാരമുണ്ടെന്ന്…

Read More

‘മോദിയും യോഗിയും സ്വന്തമെന്ന് പറയാത്തവരുടെ പിതാവും സ്വന്തമല്ല’; വിവാദ പ്രസ്താവനയിൽ കുടുങ്ങി ബി.ജെ.പി. എംപി

മോദിയും യോഗിയും സ്വന്തമെന്ന് കണക്കാക്കത്തവരുടെ പിതാവും സ്വന്തമല്ലെന്ന വിവാദ പ്രസ്താവനയിൽ കുടുങ്ങി ബി.ജെ.പി എം.പി മഹേഷ് ശർമ. തെക്കൻ യു.പിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മഹേഷ് ശർമയുടെ ഊ പ്രസ്താവന. ഇത്തരക്കാർ രാജ്യദ്രേഹികളാണെന്നും രാജ്യത്തിന്റെ പുരോഗിതിക്കും വികസനത്തിനും അത്തരം ആളുകളെ ആവശ്യമില്ലെന്നും മഹേഷ് ശർമ പറഞ്ഞു. ഏപ്രിൽ 12-ന് നടത്തിയ പ്രസ്താവനയുടെ വീഡിയോ വലിയ രീതിയിലാണ് ഇപ്പോൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശർമയുടെ പ്രതികരണം വിവാദമായതോടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

Read More

കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു; നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി

കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്താനിരുന്ന പ്രഭാഷണം വൈസ് ചാൻസലർ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. അതേസമയം പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോ യൂണിവേഴ്‌സിറ്റി റജിസ്ട്രാറോ നിർദേശം നൽകിയിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്….

Read More

പ്രതിപക്ഷ വേട്ടയിൽ തുറന്നടിച്ച് എൻഡിഎ എംപി ഗജാനൻ കീർത്തിക്കർ

പ്രതിപക്ഷത്തെ ഇ.ഡി വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന്  എൻഡിഎ പക്ഷത്തെ സിറ്റിങ് എംപിയും ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷക്കാരനുമായ ഗജാനൻ കീർത്തിക്കർ. മകനെതിരെ അന്വേഷണം വന്നതോടെയാണ് സഖ്യകക്ഷിയായ ബിജെപിയുടെ േവട്ടയാടൽ രാഷ്ട്രീയത്തിനെതിരെ വാർത്താസമ്മേളനത്തിൽ കീർത്തിക്കർ ആഞ്ഞടിച്ചത്. മകനും മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്നുള്ള ശിവസേനാ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർഥിയുമായ അമോൽ കീർത്തിക്കർക്കെതിരെയുള്ള ഇ.ഡി നടപടിയാണു പ്രകോപനകാരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ ബിജെപി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ദുരുപയോഗം ചെയ്യുന്നുവെന്നു വിമർശിച്ചു.‌  കോവിഡ്കാലത്ത് മുംബൈ കോർപറേഷനു വേണ്ടി കിച്ചഡി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കരാറിൽ…

Read More