ഇസ്രയേലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ അയക്കരുത്; മോദിക്ക് കത്തെഴുതി ബിനോയ് വിശ്വം

ഇസ്രയേലിലെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിപിഐ എം.പി ബിനോയ് വിശ്വം. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രയേലില്‍ ജോലിചെയ്തിരുന്ന 90,000-ഓളം പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതോടെ ഉണ്ടായ ഒഴിവിലേക്കാണ് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ‘ലഭ്യമായ കണക്കനുസരിച്ച്, ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തിനിടെ, ഗാസ മുനമ്പില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 1400 പേരോളം…

Read More