
സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നു ചോദിച്ചു,സിനിമയിലെ 28 പേർ മോശമായി പെരുമാറി; അനുഭവം പറഞ്ഞ് ചാർമിള
സംവിധായകരും നടന്മാരും നിർമാതാക്കളുമടക്കം മലയാള സിനിമയിലെ 28 പേർ മോശമായി പെരുമാറിയെന്ന് നടി ചാർമിള. പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അവർ മലയാള സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞത്. നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.. സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോദിച്ചുവെന്നും വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ഒരു സിനിമയിൽനിന്ന് തന്നെ അദ്ദേഹം ഒഴിവാക്കിയെന്നും ചാർമിള ആരോപിച്ചു. ‘1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന്…