ട്രെയിനിൽ നിന്ന് പാളത്തിലേക്ക് വീണു;മലപ്പുറം തിരൂരിൽ യുവാവിന് ദാരുണാന്ത്യം

മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്. ഷൊര്‍ണൂരിൽ നിന്ന് കോഴിക്കോടേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അരുണ്‍. ഇതിനിടെ, തിരുന്നാവയ്ക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വെച്ച് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ആര്‍പിഎഫിനെ വിവരം അറിയിച്ചു. നാട്ടുകാരും ആര്‍പിഎഫും യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More

ജ്യോതിക കരിയറും സുഹൃത്തുക്കളേയും എല്ലാം ഉപേക്ഷിച്ച് വന്നതാണ്; ആദ്യമായി മനസ്സ് തുറന്ന് സൂര്യ

പ്രതീക്ഷിക്കാത്ത രീതിയില്‍ ജീവിതം മാറിപ്പോയതിനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് നടന്‍ സൂര്യ. ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം മുംബൈയിലാണ് കുറച്ചുകാലമായി സൂര്യ താമസിക്കുന്നത്. മുംബൈയിലെ സ്‌കൂളുകളിലാണ് മക്കള്‍ പഠിക്കുന്നത്. ജ്യോതികയ്ക്ക് അവരുടെ കരിയര്‍ വീണ്ടെടുക്കാനും താരങ്ങളുടെ സ്‌പോട്ട് ലൈറ്റില്‍ നിന്ന് മാറി സാധാരണ ജീവിതം നയിക്കാനുമുള്ള ബാലന്‍സ് തന്നത് മുംബൈ ജീവിതമാണെന്നാണ് സൂര്യ പറയുന്നത്. പതിനെട്ടോ പത്തൊമ്പതോ വയസ്സിലാണ് ജ്യോതിക മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കെത്തുന്നത്. 27 വര്‍ഷം ചെന്നൈയില്‍ ജീവിച്ചു. അവള്‍ എനിക്കും എന്റെ കുടുംബത്തിനുമൊപ്പമായിരുന്നു. അതിന്…

Read More

അശ്ലീല വീഡിയോ ആരോപണം; കെകെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഷാഫി പറമ്പില്‍

അശ്ലീല വീഡിയോ ആരോപണത്തില്‍ കെ.കെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ച് ഷാഫി പറമ്പില്‍.  കെ.കെ ശൈലജയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമര്‍ശനങ്ങളും അധിക്ഷേപവും വ്യാപകമായിരുന്നു.  എന്നാല്‍ വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് ഇന്നലെ വൈകീട്ടോടെ കെ.കെ ശൈലജ വിഷയത്തില്‍ വ്യക്തത വരുത്തി. ഏതാണ്ട് ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തില്‍ പക്ഷേ തനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്ന്…

Read More

ലേബർ വെൽഫെയർ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം

ഒമാൻ ലേബർ വെൽഫെയർ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. അൽ മാവലേഹിലെ കെട്ടിടത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നതായാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ അറിയിച്ചിരിക്കുന്നത്. അൽ മാവലേഹിലെ ടാക്‌സ് അതോറിറ്റി ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്കാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മാറുന്നത്. تُعلن #وزارة_العمل ممثلة بالمديرية العامة للرعاية العمالية للمراجعين الكرام عن انتقال المديرية إلى بناية الموالح الطابق الثاني (ذات مبنى جهاز الضرائب)….

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പക മംഗലത്താണ് സംഭവം ഉണ്ടായത്. ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ബസിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവർ ബസ് നിർത്തി പുറത്തിറങ്ങുകയും അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് തീ പടർന്ന് പിടിച്ചത്. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഒർഡിനറി ബസാണ് തീപിടിച്ചത്. രാവിലെ ആയതിനാൽ…

Read More