
‘എന്‍റെയും പാർവതിയുടെയും വിവാഹം കഴിഞ്ഞതു കൊണ്ട് രണ്ടാം ഭാഗം മാറ്റിവച്ചു’; ഉഷ പറയുന്നു
ശ്രദ്ധേയമായ വേഷം ചെയ്ത് മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ഉഷ. കിരീടത്തിലെയും ചെങ്കോലിലെയും വേഷം അവരെ ജനപ്രിയയാക്കി. അടുത്തിടെ കിരീടത്തിലെ ചിത്രീകരണകാലം നടി ഓർത്തെടുത്തു. താരത്തിന്‍റെ വാക്കുൾ: ‘കിരീടം ചെയ്യുന്ന സമയത്തു സിനിമയെക്കുറിച്ചു വലിയ ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല. കാരണം സിനിമയിലേക്ക് വന്ന സമയമാണ്. സിബി സാര്‍ പറയുന്നു ഞാന്‍ ചെയ്യുന്നു. ചെങ്കോല്‍ മൂന്നുനാല് വര്‍ഷം കഴിഞ്ഞിട്ടാണു വരുന്നത്. ഞാന്‍ പാടിയ ഒരു ഓഡിയോ കാസറ്റ് റിലീസ് ചെയ്യുന്നത് ആ സമയത്താണ്. കാസറ്റ് റിലീസ് ചെയ്യുന്നത് ലാലേട്ടന് ആണ്….