
‘പ്രേമലു’; ഇനി സിനിമ എടുക്കലല്ല, ഇതുപോലുള്ള സിനിമകൾ ഇരുന്ന് കാണണം: പ്രിയദർശൻ
നസ്ലിൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പ്രേമലുവിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. ഇതാണ് എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞ സംവിധായകൻ നസ്ലിനെ അഭിനന്ദിക്കുകയും ചെയ്തു. ഇനി സിനിമകൾ ചെയ്യലല്ല, പകരം ഇത്തരത്തിലുള്ള നല്ല സിനിമകൾ ഇരുന്ന് കാണാനാണ് പോകുന്നതെന്നും പ്രിയദർശൻ പറഞ്ഞു. “സൂപ്പർ ഫിലിം. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന്…