
നടൻ സൈജു കുറുപ്പ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘ഭരതനാട്യം’; ചിത്രീകരണം അങ്കമാലിയിൽ ആരംഭിച്ചു
പ്രശസ്ത നടൻ സൈജു കുറുപ്പ് നിർമ്മിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിയിൽ ആരംഭിച്ചു. ചടങ്ങിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം തെളിയിച്ചു.സൈജു കുറുപ്പിന്റെ അമ്മ ശോഭനാ കെ എം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പടിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭരതനാട്യം’. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ , നന്ദു പൊതുവാൾ,സോഹൻ…