
വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; ‘ആരോ’ മെയ് 9ന് തീയേറ്ററുകളിലേക്ക്
ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു….