സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല; കങ്കണയുടെ ‘എമർജൻസി’ റിലീസ് അനിശ്ചിതത്വത്തിൽ

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ‘എമർജൻസി’യുടെ റിലീസ് അനിശ്ചിതത്വത്തിൽ. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് പ്രശ്‌നത്തിന് കാരണം. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരാതിയുടെ അടിസ്ഥാനം. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായാണ് കങ്കണയെത്തുന്നത്. അനിശ്ചിതത്വങ്ങൾ തീർത്ത് സിനിമ എത്രയും പെട്ടന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കങ്കണയും അണിയറപ്രവർത്തകരും. പത്തു ദിവസത്തിനുശേഷം ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കങ്കണയുടെ ടീം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു….

Read More

കെ.എസ്.എഫ്.ഡി.സി. നിർമിച്ച ‘ചുരുൾ’; ട്രെയിലർ പുറത്ത്, ഓഗസ്റ്റ് 30ന് തീയറ്ററുകളിലേക്ക്

കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) എസ്.സി – എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമിച്ച ആദ്യ ചിത്രമായ ‘ചുരുൾ’ എന്ന സിനിമയുടെ ട്രൈലർ പുറത്ത് വിട്ടു. ത്രില്ലർ സ്വഭാവത്തിൽ ഒരു ക്രൈം ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചിത്രം ഓഗസ്റ്റ് 30 ന് തിയേറ്ററുകളിലെത്തും. നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോപൻ…

Read More

‘അന്ന് വിസ്‌കി പരിധിയിൽ കൂടുതൽ കഴിച്ച ശ്രീനിവാസന് എഴുന്നേൽക്കാൻ കഴിയാതായി, അത് വലിയ ഭാഗ്യമായി’; നിർമ്മാതാവ്

സിനിമാ കഥയേക്കാൾ രസകരങ്ങളാണ് സിനിമയ്ക്കുള്ളിലെ കഥകൾ. അത്തരത്തിലൊരു വിശേഷം പങ്കുവയ്ക്കുകയാണ് നിർമ്മാതാവായിരുന്ന സതീഷ് കുറ്റിയിൽ. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കിണ്ണം കട്ട കള്ളൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു സതീഷ്. കാക്കയ്ക്കും പൂച്ചയ്ക്കും എന്ന ചിത്രം പരാജയമായതോടെ അതിന്റെ സ്‌ക്രിപ്ട് റൈറ്ററും സംവിധായകനും കൂടി ഫ്രീ ആയിട്ട് ചെയ്ത് തരാമെന്ന് പറഞ്ഞ് തുടങ്ങിയ സിനിമയായിരുന്നു കിണ്ണം കട്ട കള്ളൻ. ശ്രീനിവാസനായിരുന്നു നായകൻ. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടിരുന്നു. അന്ന് ഒന്നരലക്ഷം രൂപയാണ് ശ്രീനിവാസന്റെ പ്രതിഫലം. 25000 രൂപ അഡ്വാൻസ് കൊടുത്തു….

Read More

റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം ‘നാൻ താൻ ഝാൻസി’; ആഗസ്റ്റ് 9-ന്

പ്രശസ്ത താരം റായ് ലക്ഷ്മി, മുകേഷ് തിവാരി,രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നാൻ താൻ ഝാൻസി’ എന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. രാജേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വീരേഷ് എൻ ടി എ നിർവ്വഹിക്കുന്നു. രചന-പി.വി.എസ്. ഗുരുപ്രസാദ്, സംഗീതം-എം.എൻ. കൃപാകർ, എഡിറ്റർ -ബസവരാജ് യുആർഎസ് ശിവു, ആക്ഷൻ-ത്രില്ലർ മഞ്ജു. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ അർപ്പണബോധമുള്ള ഒരു നിർഭയ ഉദ്യോഗസ്ഥയായ ഇൻസ്പെക്ടർ ജാൻസി, തന്റെ…

Read More

ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ കഥ പറയുന്ന ”സൂപ്പർ സ്റ്റാർ കല്യാണി”; റിലീസിങ്ങിന് ഒരുങ്ങുന്നു

രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി ഓണം റിലീസിങ്ങിന് തയ്യാറാകുന്നു. ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്‌സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡയാന ഹമീദ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരൺ, ആതിര മാധവ്, ഗാധ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. ഗാനരചന രജീഷ്.വി രാജ.സംഗീതം സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ…

Read More

ലുക്മാൻ-ബിനു പപ്പു ചിത്രം ‘ബോംബെ പോസിറ്റീവ്’; ചിത്രീകരണം പൂർത്തിയായി

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയായ ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീവൻ ആണ്. അജിത് ആണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ…

Read More

വരാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സുരേഷ് ഗോപി, സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന-വരാഹം- എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ചലച്ചിത്ര രംഗത്തെ നൂറോളം സെലിബ്രിറ്റി കളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു. നവ്യാ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മാവെറിക് മൂവീസ്‌ ്രൈപവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈൻമെന്റ്സുമായി സഹകരിച്ച് വിനീത്…

Read More

‘സൽമാൻ ഖാനെ ഞാൻ കെട്ടിപ്പിടിച്ചു, അത് രജനികാന്തിന് ഇഷ്ടപ്പെട്ടില്ല’; കരയേണ്ടിവന്നുവെന്ന് രംഭ

തെന്നിന്ത്യൻ സിനിമയിൽ ഒരുപോലെ നിറഞ്ഞ് നിന്നിരുന്ന താരസുന്ദരിയാണ് രംഭ. മലയാളത്തിലും തമിഴിലുമൊക്കെ നായികയായിട്ടും വില്ലത്തിയായിട്ടുമൊക്കെ നടി അഭിനയിച്ചിരുന്നു. സിനിമയും അഭിനയവുമൊക്കെ ഉപേക്ഷിച്ച് കുടുംബിനിയായി ജീവിക്കുകയാണ് രംഭ ഇപ്പോൾ. ഇതിനിടെ രംഭയും സൂപ്പർതാരം രജനികാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അരുണാചലം എന്ന സിനിമയുടെ ലൊക്കേഷനിൽ നടന്ന ചില രസകരമായ സംഭവങ്ങളെ പറ്റിയുള്ള കഥ വൈറലാവുകയാണ്. ഷൂട്ടിങ്ങിനിടെ കർക്കശക്കാരനായിരുന്ന രജനികാന്ത് അരുണാചലത്തിന്റെ സെറ്റിൽ വച്ച് തന്നെ കളിയാക്കിയെന്നും അന്ന് തനിക്ക് കരയേണ്ടി വന്നുവെന്നുമാണ് രംഭ പറഞ്ഞിരുന്നത്. ഇക്കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും…

Read More

‘റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല’; ബാബുരാജ്

വില്ലൻ കഥാപാത്രങ്ങളിലൂടെ കോമഡി വേഷത്തിലെത്തുകയും മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത താരമാണ് ബാബുരാജ്. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയാണ് ബാബുരാജിൻറെ തലവര മാറ്റിയത്. സിനിമയിലെ ആദ്യകാലങ്ങൾ തുറന്നുപറഞ്ഞ താരത്തിൻറെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു. ‘പത്തു പതിനഞ്ച് വർഷത്തോളം ഇടിയും തല്ലും കൊണ്ട്, ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട്. അതൊക്കെ ഒരുകാലം. എന്നെത്തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല. ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ…

Read More

മൂന്ന് ദിവസം അഭിനയിച്ച സിനിമയില്‍ നിന്നും മാറ്റി; തകര്‍ന്നു പോയി: മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്‌സിലൂടെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് മഹിമ നമ്പ്യാര്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച മഹിമ നായികയാകുന്നത് തമിഴിലൂടെയാണ്.  ജയ് ഗണേഷിലും കയ്യടി നേടാനായി. ഇപ്പോഴിതാ ആര്‍ഡിഎക്‌സിന് ശേഷം മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം കോമ്പോ വീണ്ടും ഒരുമിക്ക ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന സിനിമ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്.  ഇപ്പോഴിതാ മലയാളത്തിലെ വലിയൊരു സിനിമയില്‍ നിന്നും അവസരം നഷ്ടമായതിനെക്കുറിച്ച് സംസാരിക്കുകയാണ് മഹിമ. ഒരു അഭിമുഖത്തിലാണ് മഹിമ ആ അനുഭവം പങ്കുവച്ചത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. മലയാളത്തില്‍ ഒരു സിനിമയില്‍ എന്നെ…

Read More