എ.ആർ.എം സിനിമയുടെ വ്യാജപതിപ്പ്; 2 പേർ അറസ്റ്റിൽ
ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. കൊച്ചി സൈബർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ മലയാളികൾ എന്നാണ് സൂചന. പ്രതികളെ വൈകിട്ട് സൈബർ സ്റ്റേഷനിൽ എത്തിക്കും. വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ് കണ്ടെത്തയിരുന്നു. വ്യാജപതിപ്പിന് പിന്നിൽ തമിഴ് റോക്കേഴ്സ് സംഘത്തിൽപ്പെട്ടവർ എന്നും കണ്ടെത്തിയിരുന്നു. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആർഎം വ്യാജപതിപ്പ് ടെലഗ്രാമിൽ എത്തിയത്. പിന്നാലെ സംവിധായകൻ ജിതിൻ ലാൽ…