
‘ആളങ്കം’; ട്രെയിലർ എത്തി
ലുക്മാൻ അവറാൻ,ഗോകുലൻ, സുധി കോപ്പ, ജാഫർ ഇടുക്കി,ശരണ്യ ആർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആളങ്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മാമുക്കോയ, കലാഭവൻ ഹനീഫ്, കബീർ കാദിർ,രമ്യ സുരേഷ്, ഗീതി സംഗീത, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ ഹഖ് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പി റഷീദ്, സംഗീതം-കിരൺ ജോസ്,എഡിറ്റിംഗ്-നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ്…