
വീണ്ടുമൊരു ശകുന്തള-ദുഷ്യന്തൻ പ്രണയകഥ; ശാകുന്തളം ട്രൈയിലർ
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിന്റെ ട്രൈയിലർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും. ത്രിഡിയിൽ റിലീസിനെത്തുന്ന ചിത്രം കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനാകുമെന്ന് നിർമ്മാതാക്കളും പറയുന്നു. ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖർ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു . സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം…