‘കേരള സ്റ്റോറി’ കേരളത്തിനെതിരല്ല; ലൗ ജിഹാദ് എന്ന പരാമർശമില്ലെന്ന് സംവിധായകൻ

‘ദ് കേരള സ്റ്റോറി’ സിനിമ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. ഭീകരതയ്ക്കെതിരെ മാത്രമാണ് പരാമർശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെൻ പറഞ്ഞു.  സിനിമയിൽ ലൗ ജിഹാദ് എന്ന പരാമർശമില്ലെന്നും സുദീപ്തോ സെൻ പറഞ്ഞു. പ്രണയം നടിച്ച് പെൺകുട്ടികളെ ചതിയിൽ പെടുത്തുന്നത് മാത്രമാണ് പരാമർശിക്കുന്നത്. മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട…

Read More

‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം; എം വി ഗോവിന്ദൻ

‘ദി കേരള സ്റ്റോറി’ എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമെന്ന് തുറന്നടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും തെറ്റായ പ്രചാര വേലയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്നും വിഷയമാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും…

Read More

നോവ് നിറയുന്ന പാട്ടിലെ വരികൾ പാടിത്തീർത്തതും ആ വാർത്ത; വേണുഗോപാൽ ആ അനുഭവം ഓർക്കുന്നതിങ്ങനെ

‘കരയാൻ മറന്നു നിന്നോ ഞൊടി നേരമെന്തിനോ’ എന്നു തുടങ്ങുന്ന നോവ് നിറയുന്ന പാട്ടിലെ വരികൾ പാടിത്തീർത്ത് ഫോൺ ഓണാക്കി. ഗായകൻ ജി വേണുഗോപാലിന് പിന്നെ ആദ്യംവന്ന ഫോൺ അനുജത്തി രാധികയുടേതായിരുന്നു. ‘അച്ഛൻ വിളിച്ചിട്ട് കണ്ണു തുറക്കുന്നില്ല. ഒന്ന് പെട്ടെന്ന് വരൂ.’ എന്നായിരുന്നു രാധിക അറിയിച്ചത് . ചലച്ചിത്ര ഗാനാപനത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം പ്രണയവിലാസം എന്ന സിനിമയ്ക്കായി റെക്കോഡ് ചെയ്ത ഗാനത്തിനിടയിലെ യാദൃച്ഛികതയെപ്പറ്റി വേണുഗോപാലിന്റെ വാക്കുകൾ … ‘സംഗീത സംവിധായകൻ ഷാൻ എന്നോട് പറഞ്ഞത് ഈ പാട്ടിലെ…

Read More

പെരുമാൾ മുരുകന്റെ ചെറുകഥ കൊടിത്തുണി സിനിമയാവുന്നു

രാജ്യത്തെ പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയുമായ പെരുമാൾ മുരുകന്റെ പ്രശസ്ത ചെറുകഥയായ കൊടിത്തുണി തമിഴിൽ സിനിമയാകുന്നു. നടനും ഗായകനുമായ ഫിറോസ് റഹീം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന്  എൻജോയ് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം വിപിൻ രാധാകൃഷ്ണനാണു സംവിധാനം ചെയ്യുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമായാണ് ചിത്രം ഒരുങ്ങുന്നത്. നിർമാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. മാർച്ച് അവസാനത്തോടെ ഷൂട്ടിംഗ് തമിഴ്നാട്ടിൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ…

Read More

പ്രഭാസിന്റെയും ദീപിക പദുക്കോണിന്റെയും ‘പ്രൊജക്ട് കെ’; അത്ഭുതങ്ങളുടെ കലവറ

പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന തെലുഗ് ചിത്രം ‘പ്രൊജക്ട് കെ’ ആരാധകരെ അമ്പരപ്പിക്കുമെന്ന് അതിന്റെ നിർമ്മാതാവ് അശ്വിനി ദത്ത് പറഞ്ഞു. മഹാവിഷ്ണുവിന്റെ ആധുനിക അവതാര കഥയാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വരാനിരിക്കുന്ന മാഗ്‌നം ഓപസ് പ്രോജക്ടായ ‘പ്രൊജക്ട് കെ’യുടെ നിർമ്മാണത്തിരക്കിലാണ് അശ്വിനി ദത്ത്. ചിത്രത്തിൻറെ 70 ശതമാനവും പൂർത്തിയായെന്നും അത് ഫാന്റസിയും സയൻസ് ഫിക്ഷനുമെന്ന നിലയിൽ ഉയർന്ന നിലവാരമുള്ളതായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചിത്രത്തിൽ നിരവധി അതിഥി വേഷങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമിതാഭ് ബച്ചൻ,…

Read More

‘ജീന്തോള്‍’; കുട്ടികളുടെ കഥ പറയുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നു

ഓഷ്യന്‍ കാസ്റ്റില്‍ മീഡിയയുടെ ബാനറില്‍ പി.എന്‍ സുരേഷ് നിര്‍മ്മിച്ച് ജീ ചിറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജീന്തോള്‍’. കുട്ടികളുടെ കഥ പറയുന്ന ചിത്രം പ്രകൃതി സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും സന്ദേശമാണ് കൈമാറുന്നത്. സിനിമ ഫെസ്റ്റുവലുകളിലെ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ‘ജീന്തോള്‍’ കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കാന്‍ ഉതകുന്ന ആശയങ്ങള്‍ നിരത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്നു.. കീര്‍ത്തി സുരേഷ്, ഹൈബി ഈഡന്‍, ഉമാ തോമസ്, ബോബന്‍ സാമൂവല്‍ (ഡയറക്ടര്‍),…

Read More

ഇനിയും പഠിക്കാനുണ്ട്; യുവനായിക തൻവിയെ മോഹിപ്പിച്ചത് അനന്തഭദ്രം

യുവനിരയിലെ മിന്നും നായികമാരിൽ ശ്രദ്ധേയയാണ് തൻവി റാം. അമ്പിളിയാണ് തൻവിയുടെ ആദ്യ ചിത്രം. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ബംഗളൂരു മലയാളിയായ തൻവിയെ പ്രേക്ഷകർ ഹൃദയത്തോടു ചേർക്കുകയും ചെയ്തു. തുടർന്ന് കപ്പേള, കുമാരി, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലും തൻവി അഭിനയിച്ചു. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന എങ്കിലും ചന്ദ്രികേ ആണ് തൻവിയുടെ പുതിയ ചിത്രം. * സുരാജ് വെഞ്ഞാറമൂട് നിരവധി കാര്യങ്ങൾ പറഞ്ഞുതന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ സുരാജിനൊപ്പം എനിക്കു സീൻ ഇല്ലായിരുന്നു. എന്നാലും അദ്ദേഹത്തെ കണ്ടിരുന്നു. എങ്കിലും…

Read More

‘സ്ഫടികം 4കെ’ ട്രെയിലർ എത്തി

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലർ റിലീസ് ചെയ്തു. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോ​ഗുകളും കൂട്ടിച്ചേർത്ത് കൊണ്ടാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങൾ നൽകിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തൽ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തും. രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്‍റെ  രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിം​ഗ്…

Read More

ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’; സെക്കൻഡ് ലുക്ക്

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്‌നർ ചിത്രം ‘ കിംഗ് ഓഫ് കൊത്ത’ യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിന്റെ 11 വർഷങ്ങളെ സൂചിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സീ സ്റ്റുഡിയോ സൗത്ത്…

Read More

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ

തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സംഘാടക സമിതിയെ വിളിച്ച് അടൂർ ഗോപാലകൃഷ്ണൻ തന്നെയാണ്‌ തന്റെ നിലപാട് അറിയിച്ചത്. സ്വയം വരം സിനിമയുടെ അമ്പതാം വാർഷിക ആഘോഷത്തിനുള്ള പണപ്പിരിവ് ഉത്തരവ് വലിയ വിവാദമായിരുന്നു. അതിനു പുറമെ പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി എം ബി രാജേഷ് പുറത്തിറക്കിയ ഉത്തരവിൽ അതൃപ്തി അറിയിക്കുകയായിരുന്നു അടൂർ. അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്നാണ് തദേശ സ്വയം ഭരണ…

Read More