
പരുത്തിവീരനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു; പ്രിയാമണി
പരുത്തിവീരൻ മറക്കാനാവാത്ത സിനിമയാണെന്ന് നടി പ്രിയാമണി. ഒരുപാടു കഷ്ടപ്പെട്ട് അഭിനയിച്ച സിനിമ. അതിലെ അഭിനയത്തിനു മികച്ച നടിക്കുള്ള നാഷണൽ അവാർഡ്, ഫിലിംഫെയർ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു. മാത്രമല്ല ഫിലിം ഫെസ്റ്റിവലിൽ എനിക്കും കാർത്തിയ്ക്കും ക്യാമറാമാനും അവാർഡുണ്ടായിരുന്നു. എന്നാൽ, ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഒരുപാടുപേർ ചേർന്നു ബലമായി എന്നെ കീഴ്പ്പെടുത്തുന്ന രംഗം ആ സിനിമ കണ്ടവർ മറക്കില്ല. ഫിലിം ഫെസ്റ്റിവലിനു വന്നവരെല്ലാം കാർത്തിയോട് സിനിമയിൽ അഭിനയിച്ച കുട്ടി എവിടെ, അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നു തിരക്കിയെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി….