
രാജ് ബി ഷെട്ടി നായകനായ റിവഞ്ച് ഫാമിലി ഡ്രാമ; ‘ടോബി’ സെപ്റ്റംബർ 22-ന് തിയേറ്ററുകളിൽ എത്തും
ബാസിൽ എ. എൽ ചാലക്കൽ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമയാണ് ‘ടോബി’. മറ്റു സംസ്ഥാനങ്ങളിൽ മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ലഭിച്ച ചിത്രത്തിന്റെ മലയാളം പതിപ്പ് സെപ്റ്റംബർ 22-ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസാകും. രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്, ചൈത്ര ജെ ആചാർ, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ‘ഗരുഡ…