കട്ടപ്പാടത്തെ മാന്ത്രികൻ എത്തുന്നു; ടൈറ്റിൽ പോസ്റ്റർ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു

നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ നജീബ് അൽ അമാനയ്ക്ക് നൽകി പ്രകാശനം ചെയ്തു. വിനോദ് കോവൂർ,ശിവജി ഗുരുവായൂർ,ഷുക്കൂർ വക്കീൽ വിജയൻ കാരന്തൂർ,നിവിൻ,തേജസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷോർട്ട് ഫിലീമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ…

Read More

‘കെ എൽ-58 S-4330 ഒറ്റയാൻ’ എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി

നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന ” കെ എൽ-58 S-4330 ഒറ്റയാൻ” എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി. സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂപ് അനിരുദ്ധൻ സംഗീതം പകർന്ന് അഫ്സൽ,റിജിയ എന്നിവർ ആലപിച്ച ” വെള്ളിമേഘ തേരിലേറി….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ദേവൻ, സന്തോഷ് കീഴാറ്റൂർ,നസീർ നാസ്, അൻസിൽ റഹ്മാൻ, നിർമ്മൽ പാലാഴി, തൽഹത് ബാബ്സ്,അരിസ്റ്റോ സുരേഷ്,മട്ടനൂർ ശിവദാസ്,ഗീതിക ഗിരീഷ്,കാർത്തിക് പ്രസാദ്,മേഘ്ന എസ് നായർ,അഞ്ജു അരവിന്ദ്,സരയൂ ,നീന…

Read More

‘പരാക്രമം’; ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി

സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി,രഞ്ജി പണിക്കർ, സംഗീത, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം ‘ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. സാലു കെ തോമസ്സ് നിർവഹിക്കുന്നു. സുഹൈൽ എം കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്നു. എഡിറ്റർ-കിരൺ ദാസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്,കോസ്റ്റ്യൂസ്-ഇർഷാദ്…

Read More

‘അയ്യര് കണ്ട ദുബായ്’ ഇനി ‘അയ്യർ ഇൻ അറേബ്യ’; പുതിയ പേരുമായി എം.എ.നിഷാദ് ചിത്രം

എം.എ.നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ ടെെറ്റിൽ നൽകി. ‘അയ്യര് കണ്ട ദുബായ്’ എന്നത് ‘അയ്യർ ഇൻ അറേബ്യ’ എന്നാക്കി മാറ്റി. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ…

Read More

ബാഹുബലി കണ്ടപ്പോൾ എന്നിലെ ചലച്ചിത്രകാരനു കൗതുകം തോന്നി: ഷാജി കൈലാസ്

സിനിമ ചെറുപ്പം മുതൽ എനിക്ക് പാഷനായിരുന്നുവെന്ന് ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന് ഷാജി കൈലാസ്. ചെറുപ്പത്തിൽ അച്ഛനുമമ്മയും സിനിമയ്ക്കു പോകും. സിനിമയിൽ വരുന്ന ആക്ഷൻ സീനുകൾ കണ്ടാൽ എഴുന്നേറ്റ് സ്‌ക്രീനിനു മുമ്പിൽ ചെന്നുനിൽക്കും. ഇരുന്ന് സിനിമ ആസ്വദിക്കുന്നതിനേക്കാൾ എഴുന്നേറ്റു നിന്നു കാണുവാനാണു ഞാനാഗ്രഹിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി സിനിമയും ഞാനും ബന്ധപ്പെട്ടുകിടക്കുന്നു. സിനിമ സങ്കടങ്ങൾ തന്നിട്ടുണ്ടെങ്കിലും അതിനൊക്കെ അൽപ്പായുസ് മാത്രമേയുള്ളൂ. എന്റെ വഴി സിനിമയാണെന്നു തിരിച്ചറിഞ്ഞപ്പോൾ അച്ഛനും അമ്മയുമടക്കം എല്ലാവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകലവ്യൻ റിലീസായ സമയത്തു…

Read More

“യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ”; ദളപതി ആരാധകര്‍ക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റര്‍ റിലീസായി

ലിയോ അപ്‌ഡേറ്റുകള്‍ക്കു കാത്തിരുന്ന പ്രേക്ഷകരിലേക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ബ്രൂട്ടല്‍ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ ആദ്യ അപ്‌ഡേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കാം ആന്‍ഡ് കൂള്‍ ലുക്കില്‍ ആണ് വിജയ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ലിയോ അപ്‌ഡേറ്റുകള്‍ ഈ മാസം മുഴുവന്‍ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യകത്മാക്കിയിരുന്നു. അപ്‌ഡേറ്റുകള്‍ക്കു തുടക്കം കുറിച്ചാണ് ഇന്ന് തെലുഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ ആയി റിലീസ് ചെയ്തത്. “ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കു” എന്ന് പോസ്റ്ററില്‍ വ്യകതമാക്കുന്നുണ്ട്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ്…

Read More

ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ഒക്ടോബർ 6ന് തിയേറ്ററിലേക്ക്

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തീയേറ്റർ റിലീസിനെത്തുമെന്നുള്ള അനൗൺസ്‌മെന്റ് പോസ്റ്റർ റിലീസായി. ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിന്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എന്റർടെയിൻമെന്റ്‌സ് എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി എന്നിവർ ചേർന്ന് നിർമ്മിച്ച്…

Read More

“റേച്ചൽ”; കേന്ദ്ര കഥാപാത്രം ഹണി റോസ്, എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ”എന്ന് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പല്ലാവൂരിൽ ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘റേച്ചലി’ ന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്…

Read More

‘നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതാണ്’; ജയിലറിലെ പ്രതിഫലം 35 ലക്ഷമെന്ന പ്രചാരണങ്ങളെ തള്ളി നടൻ വിനായകൻ

ജയിലറിൽ തനിക്ക് ലഭിച്ച പ്രതിഫലത്തേക്കുറിച്ച് വെളിപ്പെടുത്തി നടൻ വിനായകൻ. 35 ലക്ഷമാണ് തന്റെ പ്രതിഫലമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. അതിനൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് പ്രതിഫലമായി ലഭിച്ചതെന്ന് വിനായകൻ പറഞ്ഞു. തന്നെ അവർ സെറ്റിൽ പൊന്നുപോലെയാണ് നോക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 35 ലക്ഷമല്ല തനിക്ക് ലഭിച്ച പ്രതിഫലമെന്ന് സാർക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിനോടാണ് വിനായകൻ പ്രതികരിച്ചത്. അതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി…

Read More

മീന വീണ്ടും മലയാളത്തിൽ; ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

മീന,ശ്രീകാന്ത്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി “ഇടം” എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” ആനന്ദപുരം ഡയറീസ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കല്പറ്റയിൽ ആരംഭിച്ചു. സിദ്ധാർത്ഥ് ശിവ, സുധീർ കരമന,ജാഫർ ഇടുക്കി, റോഷൻ റൗഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്,സൂരജ് തേലക്കാട്, മീര നായർ,മാല പാർവ്വതി,ദേവീക ഗോപാൽ നായർ,രമ്യ സുരേഷ്,ആർജെ അഞ്ജലി,കുട്ടി അഖിൽ(കോമഡി സ്റ്റാർസ്) തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി…

Read More