എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണന്‍ എത്തുന്ന കൃഷ്ണ കൃപാസാഗരം 24ന് റിലീസ്

ദേവിദാസന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ വിംഗ് കമാന്‍ഡര്‍ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നിര്‍മ്മിച്ച ചിത്രമാണ് ‘കൃഷ്ണ കൃപാസാഗരം’. നവാഗത സംവിധായകന്‍ അനീഷ് വാസുദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ജയകൃഷ്ണന്‍, കലാഭവന്‍ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസന്‍, ബിജീഷ് അവണൂര്‍, മനു മാര്‍ട്ടിന്‍, അഭിനവ്, ശൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക. ഒരു എയര്‍ ഫോഴ്‌സ് ഓഫീസര്‍ക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്‌നേഹവും ഉത്തരവാദിത്തവും മൂലം…

Read More

രണ്ട് മിനിറ്റ് കഴിഞ്ഞ് പ്രിയദർശൻ വീണ്ടും പറഞ്ഞു, ഇല്ല മോഹൻലാലിനും ചെറിയൊരു കുഴപ്പമുണ്ട്: മുകേഷ്

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമയാണ് ഗോഡ്ഫാദർ. സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമ മലയാളത്തിലെ സർവകാല ഹിറ്റുകളിൽ ഒന്നാണ്. കഴിഞ്ഞദിവസം സിനിമയുമായി ബന്ധപ്പെട്ട ചില ഓർമകൾ ഗോഡ്ഫാദറിലെ നായകൻ മുകേഷ് പങ്കുവച്ചിരുന്നു. മുകേഷിൻറെ വാക്കുകൾ, ഗോഡ്ഫാദറിൻറെ റിക്കോർഡ് എല്ലാവർക്കും അറിയാം. 410 ദിവസം ഒരേ തിയറ്ററിൽ ഒരു സിനിമ പ്രദർശിപ്പിച്ചുവെന്ന റിക്കാർഡ് ഇനി വരാൻ ബുദ്ധിമുട്ടാണ്. നായകനായി അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരാളോട് ഏത് ടൈപ്പ് റോളാണ് ചെയ്യാൻ താൽപര്യമെന്ന് ചോദിച്ചാൽ കണ്ണും അടച്ച് രാമഭദ്രൻറെ കഥാപാത്രത്തെ പറയാം. കാരണം അതിനകത്ത്…

Read More

‘ദി ഫേയ്‌സ് ഓഫ് ഫേയ്‌സ്ലെസ് ‘എന്ന ചിത്രത്തിലെ ശില്പികൾക്ക് ആദരവ്

സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ‘ദി ഫേയ്‌സ് ഓഫ് ഫേയ്‌സ്ലെസ് ‘എന്ന സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവത്തകരെയും ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസ്സ് ഹാളിൽ നടന്ന ചടങ്ങിൽ ക്യുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ , മീഡിയ കമ്മീഷൻ സെക്രട്ടറി ഡോക്ടർ ആന്റണി വടക്കേക്കര, നടൻ സിജോയ് വർഗീസ്, നടി വിൻ സി, സംവിധായകൻ ഷൈസൺ പി ഔസേപ്പ് , നിർമാതാവ് സാന്ദ്ര ഡിസൂസ റാണ ….

Read More

ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം; 13 മണിക്കൂർ കൊണ്ട് ഒരുക്കിയ സിനിമ

വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള സിനിമ പൂർത്തിയാക്കിക്കൊണ്ട് എറണാകുളം സ്വദേശി രഘുനാഥൻ എൻ ബി ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി കാലത്ത് പത്തുമണിക്ക് ചിത്രീകരണം ആരംഭിച്ച ‘തത്ത്വമസി’ എന്ന സിനിമയാണ് വൈകുന്നേരം 11:40ന് ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റൽ റിലീസിംഗ് പൂർത്തിയാക്കി ലോക സിനിമയിൽ പുതിയ അധ്യായം എഴുതി ചേർത്തത്. ഒരു കോടതിയിൽ നടക്കുന്ന കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഡിജിറ്റൽ ബാനറിൽ,…

Read More

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ ട്രെയിലർ എത്തി

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ‘കാതൽ ദി കോർ’ എന്ന ജിയോ ബേബി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം നവംബർ 23-ന് ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.  മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’…

Read More

‘നവംബര്‍ 9’; ബാബറി പശ്ചാത്തലത്തില്‍ ണ്ണി മുകുന്ദന്‍ നായകനാകുന്നു

ബാബറി മസ്ജിദ് പശ്ചാത്തലത്തില്‍ ‘നവംബര്‍ 9’; ബാബറി പശ്ചാത്തലത്തില്‍ ണ്ണി മുകുന്ദന്‍ നായകനാകുന്നു ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബാബറി പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കിയത്. കേരള സര്‍ക്കാര്‍ ഫയലില്‍ തുടങ്ങി, സുപ്രീം കോടതി, ഇന്ത്യന്‍ ഭൂപടം, ഗര്‍ഭസ്ഥ ശിശു, ബാബറി മസ്ജിദില്‍ അവസാനിക്കുന്ന മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഹനീഫ് അദേനി…

Read More

‘തഗ് ലൈഫ്’ പ്രേക്ഷകരെ ത്രസിപ്പിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍റെ മണിരത്‌നം ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസായി

മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഉലകനായകന്‍ കമല്‍ഹാസന്‍ മണിരത്‌നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റില്‍ അന്നൗണ്‍സ്‌മെന്റ് വിഡിയോയില്‍ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രേക്ഷകരിലേക്കെത്തിയത്. ‘തഗ് ലൈഫ്’ എന്നാണ് ആരാധകര്‍ ഏറെ കാത്തിരുന്ന കമല്‍ഹാസന്‍ മണിരത്‌നം ചിത്രത്തിന്റെ പേര്. ‘രംഗരായ സത്യവേല്‍നായകന്‍’ എന്നാണ് ഉലകനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമല്‍ഹാസന്റെ അറുപത്തി ഒന്‍പതാമത് ജന്മദിനത്തിന് മുന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്….

Read More

തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന ‘മൈ 3′ യുടെ ട്രെയിലര്‍ റിലീസ് ആയി

തലൈവാസല്‍ വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ‘ മൈ 3 ‘ യുടെ ട്രെയിലര്‍ റിലീസ് ആയി. നവംബര്‍ 17ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം സൗഹൃദവും ക്യാന്‍സറും പ്രമേയമാക്കി സ്റ്റാര്‍ ഏയ്റ്റ് മൂവീസ്സാണ് നിര്‍മിച്ചിരിക്കുന്നത്. രാജന്‍ കുടവന്‍ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. രാജേഷ് ഹെബ്ബാര്‍, സബിത ആനന്ദ്, ഷോബി തിലകന്‍, സുബ്രഹ്മണ്യന്‍,,മട്ടന്നൂര്‍ ശിവദാസന്‍, കലാഭവന്‍ നന്ദന, അബ്‌സര്‍ അബു,…

Read More

ടോവിനോ തോമസ് നായക വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’

ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ടോവിനോ തോമസ് നായക വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും ” . ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടോവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ…

Read More

‘ഇപ്പോഴത്തെ തലമുറ ഫുൾ വയലൻസ്; അത് സിനിമയ്ക്ക് ഗുണം ചെയ്യില്ല’:  സംവിധായകൻ കമൽ

വയലൻസിലേക്ക് ഇപ്പോഴത്തെ തലമുറ മാറിയെന്ന് സംവിധായകൻ കമൽ. അത് സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും കമൽ ചൂണ്ടിക്കാട്ടി. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറിയിട്ടുണ്ടെന്നും, അതുകൊണ്ടാണ് രജനികാന്തും വിജയ്‍യും മമ്മൂട്ടിയുമൊക്കെ അങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും കമൽ പറഞ്ഞു. വയലൻസിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നുണ്ട്. ഇത്തരം മനോഭാവം സിനിമയ്ക്ക് ഗുണകരമല്ല എന്നാണ് കമൽ ചൂണ്ടിക്കാട്ടുന്നത്. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു കമൽ. കമലിനൊപ്പം നടനും നിർമാതാവുമായ സുരേഷ് കുമാർ,…

Read More