
‘ആ സീൻ ചെയ്യാൻ എനിക്ക് വലിയ മടിയായിരുന്നു, ജോമോൾ പേടിസ്വപ്നമായിരുന്നു’; വിനീത് കുമാർ
പല സിനിമകളിൽ നിന്നും അവസരം നഷ്ടമായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ വിനീത് കുമാർ. ഒരു യൂട്യൂബ് ചാനലിന് അനുദിച്ച അഭിമുഖത്തിലാണ് വിനീത് കുമാർ കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘ഞാൻ കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് താമസം മാറാനുളള യഥാർത്ഥ കാരണം മമ്മൂക്കയാണ്. വലിയ ആത്മാർത്ഥതയോടെയാണ് മമ്മൂക്ക പറയുന്നത്. അതെനിക്ക് ഇഷ്ടമാണ്. വളരെ ഇഷ്ടത്തോടെയാണ് മമ്മൂക്കയോടുളള സമയം ഞാൻ ചെലവഴിക്കാറുളളത്. മറ്റുളളവരൊക്കെ പറഞ്ഞിരുന്നത് മമ്മൂക്കയ്ക്ക് ഭയങ്കര ദേഷ്യമെന്നാണ്. അദ്ദേഹം സെറ്റിൽ വരുമ്പോൾ എല്ലാവരും നിശബ്ദരാകുമായിരുന്നു. പക്ഷെ ലാലേട്ടന്റെ കാര്യം കുറച്ച്…