
തൂവാനത്തുമ്പികള്‍ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്, ആ പലിശ കൊണ്ട് ഇന്നും ജീവിക്കുന്നു; മോഹന്‍ലാല്‍
മലയാള സിനിമയിൽ ഇനി സംവിധായകന്‍ എന്ന ലേബലിലും മോഹന്‍ലാല്‍ അറിയപ്പെടും. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. ഇതിന് പുറമെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രവും വരികയാണ്. അതേ സമയം തന്റെ സിനിമകളെ കുറിച്ചും ആരാധകര്‍ അറിയാന്‍ കാത്തിരിക്കുന്ന ചോദ്യങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇപ്പോഴും കരുത്തരായി നില്‍ക്കുന്നതിന്റെ കാരണത്തെക്കുറിച്ച്…