‘എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ല’: ഭക്ഷ്യവസ്തുകളെ അണുവിമുക്തമാക്കുന്ന ജോലി മാത്രമാണ് ഇവയ്ക്കുള്ളതെന്ന് കണ്ടെത്തി

സുഗന്ധവ്യഞ്ജനങ്ങളില്‍ ഉപയോഗിക്കുന്ന എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ലെന്ന് സ്പൈസസ് എക്‍സ്പോര്‍ട്ട് സംഘടനകള്‍. ഭക്ഷ്യവസ്തുകളെ അണുവിമുക്തമാക്കുന്ന ജോലി മാത്രമാണ് ഇവയ്ക്കുള്ളത്. എഥിലീന്‍ ഓക്സൈഡിന്‍റെ സാന്നിധ്യമുണ്ടെന്ന കാരണത്താല്‍ ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി നിര്‍ത്തിവച്ച സാഹചര്യത്തിലാണ് സംഘടനകളുടെ വിശദീകരണം. ക്യാന്‍സറിന് കാരണമാകുന്ന ഗ്രൂപ്പ് വണ്‍ കാര്‍സിനോജനിക്കുകളുടെ പട്ടികയില്‍പ്പെടുന്നതാണ് എഥലീന്‍ ഓക്സൈഡെന്നാണ് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്‍റെ കണ്ടെത്തൽ. എഥ്‍ലീന്‍ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇന്ത്യയിലെ ചില കമ്പനികളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതി ഹോങ്കോങും സിംഗപ്പൂരും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ എഥിലീന്‍…

Read More

ആര്യ അടക്കമുള്ളവർക്കെതിരായ കെഎസ്ആര്‍ടിസി ഡ്രൈവറിന്‍റെ പരാതി ഫയലിൽ സ്വീകരിച്ച് കോടതി

കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരാതി സ്വീകരിച്ചത്. 

Read More

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകും; മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടും: കെ സുധാകരൻ

ധാർമ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴൽനാടന്റെ ആരോപണം അതീവ ഗുരുതരമെന്ന്  സുധാകരൻ പറഞ്ഞു. കോൺഗ്രസിന്റെ സമരാഗ്നി യാത്രയുടെ ഭാഗമായി കൊല്ലത്ത് പ്രതിപക്ഷ നേതാവുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻസി ലാവ്‌ലിൻ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണൽ വിറ്റ് പണം കൈതോലപ്പായയിൽ…

Read More

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ കേരളം

 മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ ഡാം വരണം. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയും പരിഗണിക്കപ്പെടണം.  പുതിയ ഡാം ഉണ്ടാകുന്നത് വരെ ആവശ്യമെങ്കിൽ ബലപ്പെടുത്താൽ അടക്കം തുടരും. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയെ വച്ച് പഠനം നടത്തണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആവശ്യങ്ങളോട് കേരളത്തിന് എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു.  

Read More

‘ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല’: രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഗവർണർക്കെതിരെ  കടുത്ത നീക്കവുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിൻ്റെ തിരുമാനം ഭരണഘടനാപരമായ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ല എന്നാണ് കത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവെക്കുന്നു. ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോൾ മന്ത്രിമാർ ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. കോഴിക്കോട് മിഠായിത്തെരുവ് സന്ദർശനവുമായി ബന്ധപ്പെട്ട്…

Read More

ലോക്സഭയിൽ നിന്നും പുറത്താക്കിയ സംഭവം;; നിയമനടപടിക്കൊരുങ്ങി മഹുവ മൊയ്ത്ര

ലോക്സഭയിൽ നിന്നും പുറത്താക്കിയ നടപടിയിൽ നിയമനടപടിക്കൊരുങ്ങി തൃണമൂൽ കോൺ​ഗ്രസ് മുൻ എംപി മഹുവ മൊയ്ത്ര. പുറത്താക്കിയ നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെയോ സുപ്രീം കോടതിയേയോ സമീപിക്കാനാണ് മഹുവയുടെ നീക്കം. വിഷയത്തിൽ നിയമവിദ​ഗ്ധരുമായി ചർച്ച നടത്തി. അതേ സമയം മഹുവയുടെ പുറത്താക്കൽ നടപടി പ്രചാരണ വിഷയമാക്കാനുളള ഒരുക്കത്തിലാണ് തൃണമൂൽ. ലോക് സഭ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കും. പുറത്താക്കൽ  നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് തൃണമൂൽ കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലെ പാർട്ടികളിലും അഭിപ്രായമുണ്ട്. വിഷയത്തിൽ മഹുവക്ക് ഉറച്ച പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ…

Read More

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി വിലപ്പോവില്ലെന്ന് എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയില്‍ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ സിപിഎം രംഗത്ത്.ഗവർണർ സുപ്രീം കോടതിയെ പരിഹസിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍  അധികാരം ഉണ്ടെന്നാണ് ഗവർണർ പറയുന്നത്.ഇന്ത്യയിൽ ഇതുവരെ ആരും ഈ വകുപ്പ് ഉപയോഗിച്ചിട്ടില്ല.ഇത് ഉപയോഗിച്ച് കളയും എന്നാണ് ഗവർണറുടെ ഭീഷണി.ഗവർണർ പുതുതായി ഒരു അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു.വിജ്ഞാനാധിഷ്ഠിത കേരളത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തനത് വരുമാനം കൂടി.ചെലവ്…

Read More

സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് മുസ്ലിംലീഗ്

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ചാണ് സമരം. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് തല്ലതുതന്നെ. പക്ഷേ മറുവശത്ത് പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് ലീഗ് ഉയര്‍ത്തുന്ന വിമര്‍ശനം. സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ് വന്‍ പരാജയമാണെന്നും ലീഗ് കുറ്റപ്പെടുത്തി.  

Read More