നവീൻ ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഒരു പാവത്താനായിരുന്നു; വിങ്ങിപ്പൊട്ടി ദിവ്യ എസ്. അയ്യർ

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ പൊതുദർശന ചടങ്ങിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ. അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളിൽ പലരും ദുഃഖം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് മുൻ കളക്ടർ ദിവ്യ എസ്. അയ്യർ നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിച്ചത്. നവീൻ ഒരു പാവത്താനായിരുന്നുവെന്നും മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു. ‘ഒറ്റക്കുടുംബമായാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. ഒരു വീട്ടിൽ കഴിയുന്നത് പോലെയാണ് ഞങ്ങൾ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാം. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും എനിക്ക്…

Read More

ഇസ്മാഈൽ ഹനിയ്യയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്ക് എത്തിയത് ആയിരങ്ങൾ

ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലേക്ക് എത്തിയത് ആയിരങ്ങൾ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയാണ് ഇസ്മായീൽ ഹനിയ്യയ്ക്കായുള്ള പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ഗാസയിലെ വെടിനിർത്തൽ നിർദ്ദേശങ്ങളുടെ അനുനയ ശ്രമങ്ങളിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഇസ്മായീൽ ഹനിയ്യ. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചാണ് ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്. ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു….

Read More

അച്ഛനും സഹോദരിയുമുറങ്ങുന്ന മണ്ണിൽ ഇനി അരുണിന് അന്ത്യവിശ്രമം

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനിത് മൂന്നാമത്തെ ദുരന്തമാണ്. അടച്ചുറപ്പുള്ള വീട് എന്ന ആഗ്രഹം ബാക്കിയാണ് അരുണിന്റെ യാത്ര. 7 വർഷം മുമ്പ് അച്ഛനും 5 വർഷം മുമ്പ് സഹോദരിയും വിടവാങ്ങിയ വീട്ടിലേക്കാണ് ചേതനയറ്റ് അരുൺ ബാബുവും എത്തിയത്. പിതാവ് ബാബുവിന്റെ മരണത്തോടെ അരുണിന്റെ തണലിലായിരുന്നു കുടുംബം. അച്ഛന്റെ വിടവ് അറിയിക്കാതെ അമ്മയെയും സഹോദരിയെയും പൊന്നുപോലെയാണ് അരുൺ നോക്കിയിരുന്നത്. എന്നാൽ നഴ്‌സിംഗ് പഠനത്തിനിടെ അഞ്ച് വർഷം മുമ്പ് അരുണിന്റെ സഹോദരി അർച്ചന…

Read More